LiveTV

Live

National

രാജ്യത്ത് 24 മണിക്കൂറിനിടെ 336 മരണം; തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കോവിഡ്

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അൻപഴകനാണ് രോഗം സ്ഥിരീകരിച്ചത്

രാജ്യത്ത് 24 മണിക്കൂറിനിടെ 336 മരണം; തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കോവിഡ്

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 13586 പേര്‍ക്ക്. 336 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് മരണം 12573 ആയി. അിനിടെ തമിഴ്നാട്ടിൽ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അൻപഴകനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓരോ ദിവസം കഴിയും തോറും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുകയാണ്. നിലവിൽ മൂന്നേ മുക്കാൽ ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3752 കേസുകൾ റിപ്പോർട്ട്‌ ചെയ്തു. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഇത് വരെ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 100 പേർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇത് വരെ 5751 പേരുടെ മരണം റിപ്പോർട്ട്‌ ചെയ്തു.

മുംബൈ, പൂനെ തുടങ്ങിയ പ്രദേശങ്ങളിൽ രോഗബാധക്ക് ശമനം ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് കോവിഡ് പ്രതിരോധം നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ട്രെയിൻ കോച്ചുകളിൽ കോവിഡ് ബെഡ് സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

രാജസ്ഥാനിൽ 24 മണിക്കൂറിനിടെ 315 പുതിയ കോവിഡ് കേസുകളും 17 മരണവും റിപ്പോർട്ട്‌ ചെയ്തു. മണിപ്പൂരിൽ 54 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.