LiveTV

Live

National

കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ; 50,000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

വനം പരിസ്ഥിതി മന്ത്രലയം, ഹോർട്ടി കൾച്ചർ, ദേശീയ പാത വികസനം തുടങ്ങിയവയുടെ പ്രവൃത്തികളും പദ്ധതികളിലും തൊഴിൽ നൽകാനായി ഉപയോഗപ്പെടുത്തും

കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ; 50,000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി എത്തിയ അതിഥി തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന ഗരീബ് കല്യാൺ റോജ്ഗർ അഭിയാൻ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പദ്ധതി ജൂൺ 20 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പദ്ധതിക്കായി 50000 കോടി രൂപ മാറ്റിവെച്ചുവെന്ന് ധനമന്ത്രി നിര്‍മലാസീതാരാമന്‍ പറഞ്ഞു. ബീഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മാധ്യപ്രദേശ്, ഒഡിഷ എന്നീ 6 സംസ്ഥാനങ്ങളിലേക്ക് മടങ്ങി എത്തിയ തൊഴിലാളികൾക്ക് ഗുണം ലഭിക്കുന്ന പദ്ധതിയാണ് ഗരീബ് കല്യാൺ റോജ്ഗർ അഭിയാൻ എന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ഇവർക്ക് 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കും. ഇതിനായി കേന്ദ്ര സർക്കാരിന്റെ 25 പദ്ധതികൾ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. മടങ്ങിയെത്തിയ തൊഴിലാളികളുടെ നൈപുണ്യത്തെ സംബന്ധിച്ച് മാപ്പിംഗ് നടത്തിയിട്ടുണ്ട്. ഇതിനനുസരിച്ചായിരിക്കും തൊഴിൽ നൽകുക.

വനം പരിസ്ഥിതി മന്ത്രലയം, ഹോർട്ടി കൾച്ചർ, ദേശീയ പാത വികസനം തുടങ്ങിയവയുടെ പ്രവൃത്തികളും പദ്ധതികളിലും തൊഴിൽ നൽകാനായി ഉപയോഗപ്പെടുത്തും. നേരത്തെ അതിഥി തൊഴിലാളികളുടെ വിഷയത്തിൽ സ്വമേധയാ കേസ് എടുത്ത സുപ്രീം കോടതി അവരുടെ പുനരധിവാസത്തിന് പദ്ധതി രൂപീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപെട്ടിരുന്നു.