LiveTV

Live

National

പിടിവിടാതെ കോവിഡ്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 334 മരണം

3,66,946 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്


പിടിവിടാതെ കോവിഡ്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 334 മരണം

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു. 24 മണിക്കൂറിനിടെ 12,281 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 334 പേര്‍ക്ക് കൂടി മരിച്ചതോടെ ആകെ മരണം 12,237 ആയി. ഇതുവരെ അറുപത്തി രണ്ടര ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു.

നിലവിൽ കോവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,60, 384 ഉം അസുഖം ഭേദമായവരുടെ എണ്ണം 1,94,325 ആയി. രോഗമുക്തി നിരക്ക് 52.94 ശതമാനമാണ് മഹാരാഷ്ട്രയിൽ പുതിയതായി 3307 കോവിഡ് കേസും 114 മരണവും സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,16,752 ആയി. മരണം സഖ്യ 5651 ആണ് .ഡൽഹിയിൽ ഇതുവരെ രോഗം ബാധിച്ചത് 47102 പേർക്കാണ് , മരണം 1904 കടന്നു. ഇവിടെ മരണനിരക്ക് 4.11% ൽ എത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

കോവിഡ് രോഗ ബാധ തുടരുന്നതിനാൽ സംസ്ഥാനത്ത് റാപിഡ് ആൻറിജൻ പരിശോധന ആരംഭിച്ചു. ഇതിനായി 169 സെന്‍ററുകളാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ് പരിശോധനയ്ക്ക് ഇടാക്കുന്ന തുക ഡൽഹിയിൽ 2400 രൂപയായി കുറച്ചു.ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് ആരോഗ്യ വകുപ്പിന്‍റെ അധിക ചുമതല നൽകി. സത്യേന്ദ്ര ജയ്ന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഡൽഹിയിലെ നിരവധി ഹോട്ടലുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കി. ഗുജറാത്തിൽ കോവിഡ് രോഗികളുടെ എണ്ണം 25,000 വും ഉത്തർപ്രദേശിൽ 15000 വും കടന്നു.