LiveTV

Live

National

അമിത് ഷാ പങ്കെടുത്ത യോഗത്തിനും എത്തി; കോവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി ആശുപത്രിയില്‍

കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിന് പിന്നാലെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അമിത് ഷാ പങ്കെടുത്ത യോഗത്തിനും എത്തി; കോവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി ആശുപത്രിയില്‍

കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിന് പിന്നാലെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കി.പരിശോധനാഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായടക്കം പങ്കെടുത്ത സര്‍വകക്ഷി യോഗത്തില്‍ ജയിനും ഉണ്ടായിരുന്നു. അമിത് ഷാക്ക് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, മറ്റു മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തിരുന്നു. ചൊവ്വാഴ്ചയാണ്(ഇന്ന്) കടുത്ത പനിയും ശ്വാസതടസവും കാരണം ജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡല്‍ഹിയിലെ രോഗവ്യാപനം സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു സര്‍വകക്ഷിയോഗം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആഭ്യന്തര മന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേന്ദ്രആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍, ഡല്‍ഹി ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അരവിന്ദ് കെജരിവാളിനൊപ്പം കാറിലാണ് ജെയിന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അരവിന്ദ് കെജരിവാളിനെ കോവിഡ് പരിശോധനക്ക് വിധേയനാക്കിയിരുന്നു. നെഗറ്റീവായിരുന്നു പരിശോധനാ ഫലം.

കെജരിവാള്‍, മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍ എന്നിവര്‍ ചര്‍ച്ചക്കിടെ
കെജരിവാള്‍, മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍ എന്നിവര്‍ ചര്‍ച്ചക്കിടെ

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,667 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 380 പേർ മരിച്ചു. ഇതുവരെ 3,43,091 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,53,178 പേർ ഇപ്പോഴും ചികിൽസയിലുണ്ട്. 1,80,013 പേർ രോഗവിമുക്തരായി. 9,900 പേർ രാജ്യത്ത് ഇതുവരെ മരിച്ചു. കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ഇന്നും നാളെയുമായിട്ടാണു ചർച്ച. ആറാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്.