LiveTV

Live

National

രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്​ഥാനിൽ കാണാതായി

വിഷയത്തിൽ ഉടൻ ഇടപെടണമെന്ന്​ ഇന്ത്യ പാകിസ്ഥാനോട്​ ആവശ്യപ്പെട്ടു.

രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്​ഥാനിൽ കാണാതായി

രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്ഥാനിൽ കാണാതായതായി റിപ്പോർട്ട്. ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായത്.

ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന്​ ഇന്ത്യ പാകിസ്ഥാനോട്​ ആവശ്യപ്പെട്ടു.

ഈ മാസം ആദ്യം മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ചാരവൃത്തി ആരോപിച്ച് രണ്ട് പേരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ അതൃപ്തി അറിയിക്കുകയുണ്ടായി. തെറ്റിദ്ധാരണ മൂലമാണ് ഇന്ത്യയുടെ നടപടിയെന്നും പാകിസ്ഥാന്‍ ആരോപിച്ചു.

ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ പാകിസ്​ഥാൻ രഹസ്യാന്വേഷണ ഏജൻസി ബുദ്ധിമുട്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരെ കാണാതായത്.