LiveTV

Live

National

മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ നടപടി: വിനോദ് ദുവെക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ലെന്ന് സുപ്രീംകോടതി

ദുവെക്ക് അറസ്റ്റിൽ നിന്ന് താത്ക്കാലിക സംരക്ഷണം. പൊലീസിന് ചോദ്യം ചെയ്യാൻ മാത്രം അനുമതി. ഡൽഹിയിലെ വസതിയിലെത്തി ചോദ്യം ചെയ്യാം

മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ നടപടി: വിനോദ് ദുവെക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ലെന്ന് സുപ്രീംകോടതി

മാധ്യമ പ്രവർത്തകൻ വിനോദ് ദുവെക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ വിനോദ് ദുവെയെ അറസ്റ്റു ചെയ്യുന്നതില്‍ നിന്ന് വിലക്കി താത്ക്കാലിക സംരക്ഷണം നല്‍കിയിട്ടുണ്ട് കോടതി. പൊലീസിന് ദുവെയെ ചോദ്യം ചെയ്യാൻ മാത്രം അനുമതി നല്‍കി. ഡൽഹിയിലെ വസതിയിലെത്തി ചോദ്യം ചെയ്യാം. 24 മണിക്കൂർ മുമ്പ് നോട്ടീസ് നൽകണമെന്നും ഹിമാചൽ പ്രദേശ് പൊലീസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹരജിയില്‍ കേന്ദ്രസർക്കാറിനും ഹിമാചൽ പ്രദേശ് സർക്കാറിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹരജി അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.

തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഹിമാചല്‍ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തകനായ വിനോദ് ദുവെ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹരജിയാണ് സുപ്രീം കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്. കേസില്‍ ഹിമാചല്‍ സര്‍ക്കാരിനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ യു.യു ലളിത്, എം.എം ശാന്തര ഗൗഡര്‍, വിനീത് സാറന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

വിനോദ് ദുവെക്കെതിരായ കേസ് സുപ്രീം കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് കൂടിയാണ് പരിഗണിച്ചത്. ദുവെക്കെതിരെ ബി.ജെ.പി നേതാവ് പരാതി നല്‍കിയതില്‍ രാജ്യദ്യോഹ കുറ്റം ചുമത്തിയതിനെതിരെയാണ് ദുവെ ഹരജി നല്‍കിയത്. വിനോദ് ദുവെ നടത്തിയ യൂ ട്യൂബ് ഷോയാണ് പരാതിക്ക് ആധാരം. ദുവെയുടെ യൂ ട്യൂബ് ചാനലിലൂടെ നടത്തിയ ഷോയില്‍ കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നുണ പ്രചരണം നടത്തിയെന്നാണ് ബി.ജെ.പി നേതാവിന്‍റെ പരാതി. വിനോദ് ദുവെക്കെതിരെ ഹിമാചല്‍ പ്രദേശിലാണ് ഏറ്റവും ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ നടപടി: വിനോദ് ദുവെക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ലെന്ന് സുപ്രീംകോടതി

നേരത്തെ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി പൊലീസ് നടപടി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷിംല പൊലീസ് ബി.ജെ.പി നേതാവിന്‍റെ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുകയും രാജ്യദ്യോഹ കേസ് (ഐ.പി.സി 124 ) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. വ്യാഴാഴ്ചയാണ് ദുവെയോട് കുമാര്‍സൈന്‍ പൊലീസ് സ്റ്റേഷനിലെത്താന്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഡല്‍ഹിയിലെ വീട്ടിലെത്തിയാണ് ഹിമാചല്‍ പ്രദേശ് പൊലീസ് ദുവെക്ക് നോട്ടീസ് കൈമാറിയത്.

കോവിഡ് ഭീതിയും പ്രായാരോഗ്യ പ്രശ്നങ്ങളാലും ഹിമാചലിലെ കുമാര്‍സെന്‍ പൊലീസ് സ്റ്റേഷനില്‍ എത്താന്‍ സാധിക്കില്ലെന്ന് ദുവെ മറുപടി നല്‍കിയിരുന്നു. ഇപ്പോള്‍ ദുവെയെ ചോദ്യം ചെയ്യണമെങ്കില്‍ പൊലീസ് അദ്ദേഹത്തിന്‍റെ വീട്ടിലെത്തണമെന്നാണ് സുപ്രീകോടതി വിധി.