LiveTV

Live

National

നക്സലുകള്‍ക്ക് സഹായം; ബി.ജെ.പി നേതാവ് ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

കഴിഞ്ഞ പത്ത് വര്‍ഷമായി നക്സലുകള്‍ക്ക് ജഗത് സഹായം ചെയ്യുന്നതായും സൂപ്പര്‍ ഇന്‍റന്‍റ് ഓഫ് പൊലീസ് അഭിഷേക് പല്ലവ് അറിയിച്ചു

നക്സലുകള്‍ക്ക് സഹായം; ബി.ജെ.പി നേതാവ് ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

നക്സലുകള്‍ക്ക് ട്രാക്ടറുകള്‍ അടക്കമുള്ളവ നല്‍കി സഹായം ചെയ്ത ബി.ജെ.പി നേതാവ് അടക്കം രണ്ട് പേരെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവ് ജഗത് പൂജാരി അടക്കമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തതായാണ് എ.എന്‍.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായ ജഗത് പൂജാരി സജീവമായി തന്നെ നക്സലുകളെ കാണുകയും സഹായം ചെയ്തിരുന്നതായും, കുറച്ച് ദിവസം മുന്നേ ജഗതിന്‍റെ സഹായത്തോടെ നക്സലുകളെന്ന് സംശയിക്കുന്നവര്‍ ട്രാക്ടര്‍ വാങ്ങുന്നതായി വിവരം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി നക്സലുകള്‍ക്ക് ജഗത് സഹായം ചെയ്യുന്നതായും സൂപ്പര്‍ ഇന്‍റന്‍റ് ഓഫ് പൊലീസ് അഭിഷേക് പല്ലവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും കൂടുതല്‍ വിതരണക്കാര്‍ കുടുങ്ങുമെന്നും പൊലീസ് പറഞ്ഞു.