LiveTV

Live

National

ഓര്‍ഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, കിട്ടിയത് ഭഗവത് ഗീത!

കൊല്‍ക്കത്തയില്‍ നിന്നുള്ള സുദീര്‍ത്ഥ ദാസ് എന്ന ഉപഭോക്താവിനാണ് ആമസോണില്‍ നിന്നുള്ള 'അമളി' കൊറിയര്‍ വഴി ലഭിച്ചത്

ഓര്‍ഡര്‍ ചെയ്തത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, കിട്ടിയത് ഭഗവത് ഗീത!

ആമസോണ്‍ വഴി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ഭഗവദ്ഗീത. കൊല്‍ക്കത്തയില്‍ നിന്നുള്ള സുദീര്‍ത്ഥ ദാസ് എന്ന ഉപഭോക്താവിനാണ് ആമസോണില്‍ നിന്നുള്ള 'അമളി' കൊറിയര്‍ വഴി ലഭിച്ചത്. ഓര്‍ഡര്‍ മാറി ആമസോണ്‍ അയച്ചതെന്ന് തോന്നിക്കുന്ന ഭഗവദ്ഗീത പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ചതാണ്. സംഭവം വിശദമാക്കി സുദീര്‍ത്ഥ ദാസ് ഫേസ്ബുക്കില്‍ ഫോട്ടോയോടെ തന്നെ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുദീര്‍ത്ഥ ദാസിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ ചിരി പടര്‍ത്തി നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്.