LiveTV

Live

National

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു: 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കോവിഡ്, മുംബൈയില്‍ നാല് പൊലീസുകാര്‍ കൂടി മരിച്ചു

24 മണിക്കൂറിനിടെ 311 പേര്‍ മരിച്ചു. ആകെ മരണ സംഖ്യ 9000 കടന്നു. മുംബൈയില്‍ കോവിഡ് ബാധിച്ച് നാല് പൊലീസുകാര്‍ കൂടി മരിച്ചു.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു: 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കോവിഡ്, മുംബൈയില്‍ നാല് പൊലീസുകാര്‍ കൂടി മരിച്ചു

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11929 പേര്‍ക്ക്. 311 പേര്‍ മരിച്ചു. ആകെ മരണ സംഖ്യ 9000 കടന്നു. മുംബൈയില്‍ കോവിഡ് ബാധിച്ച് നാല് പൊലീസുകാര്‍ കൂടി മരിച്ചു. മുംബൈയിൽ ഒരു എഎസ്ഐയും മൂന്ന് ഹെഡ് കോൺസ്റ്റബിൾമാരുമാണ് മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 ആയി. 1,49,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,62,379 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 1,04,568 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു. 3830 മരണവും റിപ്പോര്‍ട്ട് ചെയ്തു. 42,687 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. 397 മരണവുമുണ്ടായി. ഗുജറാത്തില്‍ 23,038 പേര്‍ക്ക് രോഗവും 1448 മരണവും റിപ്പോര്‍ട്ട് ചെയ്തു.

മതിയായ ചികിത്സാ സൗകര്യമില്ലാത്തത് ഡൽഹിയെ കുഴക്കുന്നുണ്ട്. സ൪ക്കാ൪ സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെക്കുറിച്ച് ആലോചിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേ൪ന്നു. കേന്ദ്ര ആരോഗ്യ മന്ത്രി, ഡൽഹി മുഖ്യമന്ത്രി, ലെഫ് ഗവ൪ണ൪ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പത്തിനും അമ്പതിനും ഇടയിൽ കിടക്കകളുള്ള നഴ്സിങ് ഹോമുകളെ കോവിഡ് ആശുപത്രികളാക്കി ഡൽഹി സ൪ക്കാ൪ ഉത്തരവിറക്കി. 20000 കിടക്കകൾ വാങ്ങാൻ ഓ൪ഡ൪ നൽകി. 500 റെയിൽവെ കോച്ചുകളും സജ്ജമാക്കി. തമിഴ്നാട്, ഗുജറാത്ത്, ഉത്ത൪പ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിലും രോഗം പട൪ന്ന് പിടിക്കുകയാണ്.