LiveTV

Live

National

കോവിഡ് ഭേദമാവാന്‍ മോദിയുടെ സഹായം തേടൂ; അഫ്രീദിയുടെ ട്വീറ്റിന് താഴെ കേന്ദ്രമന്ത്രിയുടെ കമന്റ്

തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കി ഷാദി അഫ്രീദി ട്വീറ്റ് ചെയ്തതിന് താഴെയാണ് ഒഡീഷയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിയായ പ്രതാപ് ചന്ദ്ര സാരംഗിയുടെ കമന്റ്.

കോവിഡ് ഭേദമാവാന്‍ മോദിയുടെ സഹായം തേടൂ; അഫ്രീദിയുടെ ട്വീറ്റിന് താഴെ കേന്ദ്രമന്ത്രിയുടെ കമന്റ്

കോവിഡ് ഭേദമാവാന്‍ മോദിയുടെ സഹായം തേടൂ, പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയുടെ ട്വീറ്റിന് താഴെ കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയുടെ കമന്റ്. തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കി ഷാദി അഫ്രീദി ട്വീറ്റ് ചെയ്തതിന് താഴെയാണ് ഒഡീഷയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിയായ പ്രതാപ് ചന്ദ്ര സാരംഗിയുടെ കമന്റ്.

‘പാക്കിസ്ഥാനിലെ എല്ലാ ആശുപത്രികളെക്കുറിച്ചും എനിക്ക് വ്യക്തമായി അറിയാം. കോവിഡ് 19ൽനിന്ന് രക്ഷപ്പെടണമെങ്കിൽ മോദി ജിയുടെ സഹായം തേടുക’ എന്നായിരുന്നു മന്ത്രിയുടെ കമന്റ്. മോദി മന്ത്രിസഭയിൽ സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങൾ, മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് സാരംഗി.

കോവിഡ് ഭേദമാവാന്‍ മോദിയുടെ സഹായം തേടൂ; അഫ്രീദിയുടെ ട്വീറ്റിന് താഴെ കേന്ദ്രമന്ത്രിയുടെ കമന്റ്
ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട്

അഫ്രീദി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച്ച മുതല്‍ അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും അഫ്രീദി പറയുന്നു. 'വ്യാഴാഴ്ച്ച മുതല്‍ എനിക്ക് ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ കോവിഡ് ആണെന്ന് തെളിഞ്ഞു. വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണം' എന്നാണ് അഫ്രീദിയുടെ ട്വീറ്റ്. പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്.

'അഫ്രീദിയുമായി അഭിപ്രായ വ്യത്യാസമുണ്ട്, എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ;  ഗൗതം ഗംഭീര്‍
Also Read

'അഫ്രീദിയുമായി അഭിപ്രായ വ്യത്യാസമുണ്ട്, എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ; ഗൗതം ഗംഭീര്‍