LiveTV

Live

National

'അമ്മയ്ക്ക് കോവിഡാണ്, നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും പ്രവേശിപ്പിച്ചില്ല, ദയവായി രക്ഷിക്കൂ': അപേക്ഷയുമായി നടി ദീപിക സിങ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തു.

'അമ്മയ്ക്ക് കോവിഡാണ്, നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും പ്രവേശിപ്പിച്ചില്ല, ദയവായി രക്ഷിക്കൂ': അപേക്ഷയുമായി നടി ദീപിക സിങ്

അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും സമീപിച്ച ഒരു ആശുപത്രിയിലും ചികിത്സ ലഭിച്ചില്ലെന്നും നടി ദീപിക സിങ്. സഹായിക്കണം എന്ന അപേക്ഷിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തു.

"എന്‍റെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ റിപ്പോര്‍ട്ടിന്‍റെ കോപ്പി പോലും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും ആരും പ്രവേശിപ്പിച്ചില്ല. അമ്മയ്ക്ക് 59 വയസ്സുണ്ട്. കൂട്ടുകുടുംബമാണ്. മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തിലാകുമെന്ന് പേടിയുണ്ട്. അച്ഛനും കോവിഡ് ലക്ഷണങ്ങളുണ്ട്. ദയവായി ചികിത്സ ലഭിക്കാന്‍ സഹായിക്കണം", എന്നാണ് അധികൃതരോടുള്ള ദീപികയുടെ അപേക്ഷ.

മൃതദേഹങ്ങളാല്‍ നിറഞ്ഞ് ഡല്‍ഹിയിലെ ശ്മശാനങ്ങള്‍; സംസ്കരിക്കാന്‍ ഇടമില്ലാതെ മൃതദേഹങ്ങള്‍ മടക്കുന്നു
Also Read

മൃതദേഹങ്ങളാല്‍ നിറഞ്ഞ് ഡല്‍ഹിയിലെ ശ്മശാനങ്ങള്‍; സംസ്കരിക്കാന്‍ ഇടമില്ലാതെ മൃതദേഹങ്ങള്‍ മടക്കുന്നു

താന്‍ മുംബൈയിലും മാതാപിതാക്കള്‍ ഡല്‍ഹിയിലുമാണെന്ന് ദീപിക പറഞ്ഞു. ഡല്‍ഹിയിലെ വിലാസവും ഭര്‍ത്താവിന്‍റെ ഫോണ്‍ നമ്പറും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ജനപ്രിയ ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയാണ് ദീപിക സിങ്.

ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമാണ്. കോവിഡ് ബാധിതരുടെ എണ്ണം 36000 കവിഞ്ഞു. 1214 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ മരിച്ചത്. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാൽ നിറയുകയാണ് ഡൽഹിയിലെ ശ്മശാനങ്ങള്‍. പഞ്ചാബി ബാഗ് ശ്മശാനത്തിൽ ദിവസവും എത്തുന്നത് ഉള്‍ക്കൊള്ളാനാവുന്നതിലും ഏറെ മൃതദേഹങ്ങളാണ്. അഞ്ച് തവണയാണ് പഞ്ചാബി ബാഗ് ശ്മശാനത്തിലേക്ക് മൃതദേഹവുമായി ഒരു ആംബുലൻസ് ഡ്രൈവര്‍ക്ക് പോകേണ്ടിവന്നത്.