LiveTV

Live

National

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം; ന്യായീകരിക്കാനാവില്ലെന്ന് ഇന്ത്യ

നേപ്പാള്‍ പാര്‍ലമെന്‍റിലെ 258 പേര്‍ പുതിയ മാപ്പിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം; ന്യായീകരിക്കാനാവില്ലെന്ന് ഇന്ത്യ

ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്‍റെ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. പാര്‍ലമെന്‍റിലെ 258 പേര്‍ പുതിയ മാപ്പിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. 275 പേരാണ് സഭയുടെ അംഗസംഖ്യ. അതെ സമയം നേപ്പാളിന്‍റെ നീക്കത്തിനെതിരെ ഇന്ത്യ രംഗത്തുവന്നു. പുതിയ നീക്കം ന്യായീകരിക്കാനാവില്ലെന്നാണ് ഇന്ത്യ അറിയിച്ചത്.

പുതിയ നടപടികള്‍ അംഗീകരിച്ചതിലൂടെ നേപ്പാളിന്‍റെ മാപ്പില്‍ ഇന്ത്യക്കകത്തുള്ള ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. 1962ലെ ചൈനയുമായിട്ടുള്ള യുദ്ധത്തിന് ശേഷം ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായി മാറിയ മേഖലകളാണ് ഇവയെല്ലാം. പുതിയ നീക്കം ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധത്തെ ശക്തമായി തന്നെ ബാധിക്കുന്നതാണ്. പുതിയ മാപ്പ് നേപ്പാള്‍ ദേശീയ അസംബ്ലിയുടെ കൂടി അംഗീകാരം ലഭിക്കണം. വോട്ടെടുപ്പിലൂടെയാണ് ദേശീയ അസംബ്ലി മാപ്പ് പാസാക്കേണ്ടത്.