LiveTV

Live

National

മൂന്ന് ലക്ഷം കടന്ന് കോവിഡ് കേസുകള്‍; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചര്‍ച്ച നടത്തും

ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

മൂന്ന് ലക്ഷം കടന്ന് കോവിഡ് കേസുകള്‍; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചര്‍ച്ച നടത്തും

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കേരള ഹൗസില്‍ ഉത്തരേന്ത്യക്കാരനായ ശുചീകരണ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.

24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അയ്യായിരത്തി തൊള്ളായിരത്തി അന്‍പതായി. 8712 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തി ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 3493 കേസുകളും 127 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലും സ്ഥിതി അതീവ രൂക്ഷമാണ്. ഇന്നലെ മാത്രം 2137 കേസുകളും 71 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ഏറ്റവും വലിയ കണക്കാണിത്.

രാജ്യത്ത് നിലവിൽ 1,44,817 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷവും കടന്നു. മേയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ 18 ദിവസം കൊണ്ടാണ് നാലാം സ്ഥാനത്തായത്.

അതിനിടെ രാത്രി ക൪ഫ്യൂ ക൪ശനമാക്കണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ചര്‍ച്ചക്ക് വിളിച്ചത്. ജൂൺ 16, 17 തിയ്യതികളിലാണ് ചര്‍ച്ച നടക്കുക.