Top

21 വര്‍ഷത്തിന് ശേഷം നിധി റസ്ദാന്‍ എന്‍.ഡി.ടി.വി വിടുന്നു

ഈ വര്‍ഷം അവസാനത്തോടെ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഫാക്കല്‍ട്ടി ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസില്‍ ജേണലിസം പ്രൊഫസറായി ജോലി ആരംഭിക്കുമെന്ന് നിധി ട്വിറ്ററില്‍ കുറിച്ചു.

MediaOne Logo

  • Published:

    13 Jun 2020 11:56 AM GMT

  • Updated:

    2020-06-13 11:56:21.0

21 വര്‍ഷത്തിന് ശേഷം നിധി റസ്ദാന്‍ എന്‍.ഡി.ടി.വി വിടുന്നു
X

21 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിന് ശേഷം നിധി റസ്ദാന്‍ എന്‍.ഡി.ടി.വി വിട്ടു. എന്‍.ഡി ടി.വി എക്‌സിക്യുട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിന്നും രാജി വെച്ച് അധ്യാപക ജോലിയിലേക്കാണ് നിധി റസ്ദാന്‍ തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഹാര്‍വാഡ് സര്‍വകലാശാലയിലെ ഫാക്കല്‍ട്ടി ഓഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസില്‍ ജേണലിസം പ്രൊഫസറായി ജോലി ആരംഭിക്കുമെന്ന് നിധി ട്വിറ്ററില്‍ കുറിച്ചു.

ये भी पà¥�ें- 'മാപ്പ് പറഞ്ഞ് തുടരാം, അല്ലെങ്കില്‍ പോകാം' ബിജെപി വക്താവിനോട് മാധ്യമപ്രവര്‍ത്തക

എന്‍.ഡി.ടി.വിയില്‍ ജോലിയിലിരിക്കെ തുടക്കത്തില്‍ വാര്‍ത്താ അവതാരകയായി പ്രവര്‍ത്തിച്ച നിധി പിന്നീട് 'ലെഫ്റ്റ്, റൈറ്റ്, സെന്‍റര്‍' എന്ന പേരില്‍ വാര്‍ത്താ പരിപാടിയും അവതരിപ്പിച്ചു. ലെഫ്റ്റ്, റൈറ്റ്, സെന്‍റര്‍: ദി ഐഡിയ ഓഫ് ഇന്ത്യ എന്ന പേരില്‍ പിന്നീട് ഒരു പുസ്തകവും നിധി പുറത്തിറക്കിയിട്ടുണ്ട്.

'എന്‍.‍ഡി.ടി.വിയാണ് എന്നെ എല്ലാം പഠിപ്പിച്ചത്. എനിക്ക് അത് ഒരു വീട് പോലെയായിരുന്നു. വസ്തുനിഷ്ഠമായ മാധ്യമപ്രവര്‍ത്തനം അടിയറച്ച വെച്ച കാലത്തും ഞങ്ങള്‍ ചെയ്തിരുന്ന ജോലിയില്‍, വാര്‍ത്തകളില്‍, ഞങ്ങള്‍ ഉറച്ചു പാലിച്ചിരുന്ന മൂല്യങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു'; നിധി റസ്ദാന്‍ വിട പറഞ്ഞ് കൊണ്ടുള്ള ട്വീറ്റില്‍ കുറിച്ചു.

എന്‍.ഡി.ടി.വിയില്‍ ഒരുമിച്ച് ജോലി ചെയ്ത സഹപ്രവര്‍ത്തകരെ ഒരുപാട് മിസ്സ് ചെയ്യുമെന്നും 22 വര്‍ഷം തന്നെ വിശ്വസിച്ച സഹപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും അവര്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. എന്‍.ഡി.ടി.വി സ്ഥാപക ഉടമകളായ പ്രണോയ് റോയ്, രാധിക റോയ് എന്നിവര്‍ക്കും നിധി നന്ദി പറഞ്ഞു.

കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് നിധി റസ്ദാന് അടുത്തിടെ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചിരുന്നു. ഇന്‍റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ടാണ് പുരസ്‌കാരം സമ്മാനിച്ചത്.

നിധി റസ്ദാന്‍റെ പുതിയ ചുവടുവെപ്പില്‍ ഒമര്‍ അബ്ദുള്ള, ഫര്‍ഹാന്‍ അക്തര്‍ എന്നിവരടക്കമുള്ളവര്‍ ആശംസകള്‍ നേര്‍ന്നു.

TAGS :
Next Story