LiveTV

Live

National

'പരിശോധനയില്ലെങ്കില്‍ കോവിഡുമില്ലെന്ന നയം ജനങ്ങളെ ഇരുട്ടിലാക്കുന്നു' പ്രിയങ്ക ഗാന്ധി

വ്യാപകമായി കോവിഡ് പരിശോധന നടത്തരുതെന്ന് യു.പി ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു...

'പരിശോധനയില്ലെങ്കില്‍ കോവിഡുമില്ലെന്ന നയം ജനങ്ങളെ ഇരുട്ടിലാക്കുന്നു' പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കോവിഡ് നയത്തെ പരസ്യമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പരിശോധനയില്ലെങ്കില്‍ കോവിഡുമില്ലെന്ന യോഗി സര്‍ക്കാരിന്റെ നയം ജനങ്ങളെ ഇരുട്ടിലാക്കുന്നതാണെന്നാണ് പ്രിയങ്ക തുറന്നടിച്ചത്. കോവിഡ് പരിശോധനക്കെതിരെ അഭിപ്രായം പറഞ്ഞ മുന്‍ ഐ.എ.എസ് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തതിന്റെ എഫ്.ഐ.ആറും പ്രിയങ്ക ട്വീറ്റു ചെയ്തു.

'കൊറോണയില്‍ നിന്നുള്ള സംരക്ഷണം= പരമാവധി കോവിഡ് പരിശോധന. ഇതാണ് പൊതുതാത്പര്യം. പരിശോധനയില്ല = കോവിഡുമില്ല എന്ന നയം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്നതും ക്രിമിനല്‍കുറ്റവുമാണ്' എന്നാണ് പ്രിയങ്കയുടെ ട്വീറ്റ്. ഉത്തരവാദപ്പെട്ട മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ ഉത്തരം നല്‍കുകയാണ് വേണ്ടതെന്നും അല്ലാതെ കേസെടുക്കുകയല്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ക്കുന്നു.

വ്യാപകമായി കോവിഡ് പരിശോധന നടത്തരുതെന്ന് യു.പി ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ മുന്‍ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുകയാണ് യോഗി സര്‍ക്കാര്‍ ചെയ്തത്. ഉദ്യോഗസ്ഥനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചെന്ന മാധ്യമവാര്‍ത്തയും പ്രിയങ്ക ഗാന്ധി കൂട്ടത്തില്‍ ട്വീറ്റു ചെയ്തിട്ടുണ്ട്.