LiveTV

Live

National

രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു, അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്.

രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു, അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 396 പേരാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഐസിയു, ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്.

ഇന്ത്യ നാലാമത്, കര്‍ശന നിയന്ത്രണമില്ലെങ്കില്‍  കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുമെന്ന് മുന്നറിയിപ്പ്
Also Read

ഇന്ത്യ നാലാമത്, കര്‍ശന നിയന്ത്രണമില്ലെങ്കില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുമെന്ന് മുന്നറിയിപ്പ്

ആകെ രോഗികളുടെ എണ്ണം 2,97,535 ആയി. നിലവിൽ 1,41,842 പേർ ചികിത്സയിലുണ്ട്. 1,47,195 പേർക്ക് അസുഖം ഭേദമായി. രോഗമുക്തി നിരക്ക് 50 ശതമാനം കടന്നു. കോവിഡ് സമൂഹ വ്യാപനം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനിടെ ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് എത്തി. മേയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ 18 ദിവസം കൊണ്ടാണ് നാലാം സ്ഥാനത്തായത്.

കോവിഡ് സ്ഥിരീകരിച്ചതിൽ 70 ശതമാനം രോഗികളും മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ ആകെ രോഗികൾ 97648ഉം മരണ സംഖ്യ 3590ഉം ആയി. ഡൽഹിയിലും സ്ഥിതി ഗുരുതരമാണ് ആകെ രോഗികൾ 34687ഉം മരിച്ചവരുടെ എണ്ണം 1085ഉം ആയി.

ഇന്ത്യ നാലാമത്

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നത്. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. റഷ്യയില്‍ 4.93 ലക്ഷവും ബ്രസീലില്‍ 7.72 ലക്ഷവും അമേരിക്കയില്‍ 20 ലക്ഷത്തിലേറെ കോവിഡ് കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തത്.

ഡല്‍ഹിയില്‍ ആശുപത്രികള്‍ നിറഞ്ഞു: സാഹചര്യം മുതലെടുത്ത് ഹോം ഐസൊലേഷൻ പാക്കേജുകള്‍
Also Read

ഡല്‍ഹിയില്‍ ആശുപത്രികള്‍ നിറഞ്ഞു: സാഹചര്യം മുതലെടുത്ത് ഹോം ഐസൊലേഷൻ പാക്കേജുകള്‍

രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് ബാധിതരാകുമെന്നാണ് മുന്നറിയിപ്പ്. നഗരങ്ങളിലെ ചേരികളിലാണ് രോഗബാധാ സാധ്യത കൂടുതലെന്നും സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ തുടർന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്നും ഐസിഎംആർ അറിയിച്ചു.