LiveTV

Live

National

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി

പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വർധിച്ചത്

തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി

രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വർധിച്ചത്.5 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2 രൂപ 75 പൈസ വര്‍ധിപ്പിച്ചു.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ നേരിയ വിലക്കയറ്റം മുതലാക്കിയാണ് തുടര്‍ച്ചയായ വിലവര്‍ധനവ്. പെട്രോള്‍‌ ലിറ്ററിന് 74.14 പൈസയും ഡീസല്‍‌ ലിറ്ററിന് 68.37 പൈസയുമാണ് കൊച്ചിയിലെ പുതിയ നിരക്ക്. കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം പെട്രോളിന് 2 രൂപ 75 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 2 രൂപ 70 പൈസ വര്‍ധിച്ചു.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇന്ധന വിലവര്‍ധനവ് അവശ്യസാധനങ്ങളുടെ വില വര്‍ധനവിനും കാരണമാകുമെന്നാണ് വിലയിരുത്തല്‍. ക്രൂഡ് ഓയില്‍ വില കുത്തനെയിടിഞ്ഞ സമയത്തും എക്സൈസ് തീരുവ വര്‍ധിപ്പിച്ച് ഇന്ധന വില വര്‍ധിപ്പിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്ന് വരുന്നത്.