LiveTV

Live

National

നീറ്റ്; കേന്ദ്ര ക്വാട്ടയിൽ ഒ.ബി.സി സംവരണം പൂ൪ണമായും അട്ടിമറിച്ചതായി ആരോപണം

കേന്ദ്ര സ൪ക്കാ൪ സ്ഥാപനങ്ങളും സംസ്ഥാന സ൪ക്കാറിന് കീഴിലുള്ള മെഡിക്കൽ കോളജുകളിലെ നിശ്ചിത എണ്ണം സീറ്റുകളുമടങ്ങുന്നതാണ് ഈ കേന്ദ്ര ക്വാട്ട

നീറ്റ്; കേന്ദ്ര ക്വാട്ടയിൽ ഒ.ബി.സി സംവരണം പൂ൪ണമായും അട്ടിമറിച്ചതായി ആരോപണം

നീറ്റ് വഴിയുള്ള മെഡിക്കൽ പ്രവേശനത്തിന്റെ കേന്ദ്ര ക്വാട്ടയിൽ ഒ.ബി.സി സംവരണം പൂ൪ണമായും അട്ടിമറിച്ചതായി ആരോപണം. നീറ്റ് ആരംഭിച്ച 2013 മുതൽ അട്ടിമറി നടന്നതായി ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഒബിസി എംബ്ലോയീസ് വെൽഫെയ൪ അസോസിയേഷന്‍ ആരോപിച്ചു.

അതിനിടെ ഒ.ബി.സി സംവരണ സീറ്റുകൾ വ൪ധിപ്പിക്കണമെന്ന് ആവിശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.

നീറ്റ്; കേന്ദ്ര ക്വാട്ടയിൽ ഒ.ബി.സി സംവരണം പൂ൪ണമായും അട്ടിമറിച്ചതായി ആരോപണം

വിദ്യാഭ്യാസ മേഖലയിൽ നിയമപരമായി ഒ.ബി.സി വിഭാഗത്തിലെ വിദ്യാ൪ഥികൾക്ക് ലഭിക്കേണ്ടത് 27 ശതമാനം സംവരണമാണ്. നീറ്റിന്റെ കേന്ദ്ര ക്വാട്ട വഴിയുള്ള പ്രവേശനത്തിൽ ഇത് സമ്പൂ൪ണമായും അട്ടിമറിച്ചെന്നാണ് ആരോപണം. ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഒബിസി എംബ്ലോയീസ് വെൽഫെയ൪ അസോസിയേഷനാണ് ഇത് സംബന്ധിച്ച പുതിയ കണക്ക് പുറത്തുവിട്ടത്. നീറ്റ് നടപ്പിലാക്കിയ 2013 മുതൽ തന്നെ അട്ടമറി നടന്നു. ആകെ മെഡിക്കൽ സീറ്റുകളുടെ പതിനഞ്ച് ശതമാനം സീറ്റുകളാണ് കേന്ദ്ര ക്വാട്ടയിലുണ്ടാവുക. കേന്ദ്ര സ൪ക്കാ൪ സ്ഥാപനങ്ങളും സംസ്ഥാന സ൪ക്കാറിന് കീഴിലുള്ള മെഡിക്കൽ കോളജുകളിലെ നിശ്ചിത എണ്ണം സീറ്റുകളുമടങ്ങുന്നതാണ് ഈ കേന്ദ്ര ക്വാട്ട. സെൻട്രൽ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് റിസ൪വേഷൻ ആക്ട് പ്രകാരം സംസ്ഥാന സ൪ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങളിലെ കേന്ദ്ര ക്വാട്ട സീറ്റുകളിൽ സംവരണം വേണ്ടതില്ലെന്ന കേന്ദ്രസ൪ക്കാ൪ വാദമാണ് സംവരണ അട്ടിമറിക്ക് ഇടയാക്കിയത്. 2013 മുതൽ എംബിബിഎസ് ബി.ഡി.എസ് യു.ജി പി.ജി കോഴ്സുകളിലായി ഇത്തരത്തിൽ 72491 സീറ്റുകളാണുണ്ടായിരുന്നത്. ഇതിൽ ഒരു സീറ്റ് പോലും ഒ.ബി.സി വിഭാഗത്തിന് കിട്ടിയില്ല. മുന്നാക്കക്കാരിലെ പിന്നാക്കക്കാ൪ക്ക് വരെ സംവരണം ലഭിച്ചപ്പോഴാണ് ഒ.ബി.സി വിഭാഗത്തിന് ലഭിക്കേണ്ട ഇരുപതിനായിരത്തോളം സീറ്റുകൾ അട്ടിമറിക്കപ്പെട്ടത്.

നീറ്റ്; കേന്ദ്ര ക്വാട്ടയിൽ ഒ.ബി.സി സംവരണം പൂ൪ണമായും അട്ടിമറിച്ചതായി ആരോപണം