LiveTV

Live

National

ഓര്‍ഡര്‍ ചെയ്തത് 300 രൂപയുടെ ക്രീം: കിട്ടിയത് 19,000 രൂപയുടെ ഹെഡ്‌ഫോണ്‍

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൂടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് സോപ്പ് കട്ടയൊക്കെ ലഭിക്കുന്ന സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഓര്‍ഡര്‍ ചെയ്തത് 300 രൂപയുടെ ക്രീം:  കിട്ടിയത് 19,000 രൂപയുടെ ഹെഡ്‌ഫോണ്‍

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൂടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് സോപ്പ് കട്ടയൊക്കെ ലഭിക്കുന്ന സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതായത് കൂടുതല്‍ വില കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ക്ക് പകരം ലഭിക്കുന്നത് വില കുറഞ്ഞ ഉത്പന്നങ്ങള്‍. എന്നാല്‍ തിരിച്ചായാലോ? 300 രൂപയുടെ ക്രീം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചതാകട്ടെ 19,000 രൂപയുടെ ഇയര്‍ബഡ്‌സ്‌! അതും തിരിച്ചുകൊടുക്കാന്‍ പറ്റാത്തത്. ഗൗതം റെഗേയെന്ന ഉപഭോക്താവിനാണ് ഇങ്ങനൊയൊരു 'സമ്മാനം' ലഭിച്ചത്.

ആമസോണിലൂടെ അദ്ദേഹം ഓര്‍ഡര്‍ ചെയ്തത് ഫെയര്‍നെസ് ക്രീം ആണ്. ലഭിച്ചതാകട്ടെ ബോസ് കമ്പനിയുടെ 19,000 രൂപയുടെ ഇയര്‍ബഡ്സും. കസ്റ്റമര്‍കെയറെ ബന്ധപ്പെട്ടപ്പോള്‍ പ്രൊഡക്ട് തിരിച്ചെടുക്കാവുന്നതല്ലെന്നായിരുന്നു മറുപടി. ചിത്രം സഹിതം പങ്കുവെച്ചായിരുന്നു റെഗേയുടെ ട്വീറ്റ്. മാത്രമല്ല ക്രീമിന്റെ പണം കമ്പനി തിരികെ നല്‍കിയതായും അദ്ദേഹം പറയുന്നു. ട്വീറ്റ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതു സംബന്ധിച്ച് രസകരമായ ട്രോളുകളും ട്വിറ്ററില്‍ നിറയുന്നുണ്ട്.