LiveTV

Live

National

മധ്യപ്രദേശില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ ഹാളിന് പുറത്ത് പരീക്ഷ എഴുതിപ്പിച്ചെന്ന്; നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ

മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്​ഥാപനത്തിൽ മുസ്​ലിം വിദ്യാർഥികളെ ഹാളിന്​ പുറത്തിരുത്തി പരീക്ഷ എഴുതിച്ചെന്ന് കോണ്‍ഗ്രസ് എം.എല്‍.എ.

മധ്യപ്രദേശില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളെ ഹാളിന് പുറത്ത് പരീക്ഷ എഴുതിപ്പിച്ചെന്ന്;  നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ

മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്​ഥാപനത്തിൽ മുസ്​ലിം വിദ്യാർഥികളെ ഹാളിന്​ പുറത്തിരുത്തി പരീക്ഷ എഴുതിച്ചെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. ഇക്കാര്യത്തില്‍ നടപടിയാവശ്യപ്പെട്ട് ഭോപാല്‍ സെന്‍ട്രലില്‍ നിന്നുള്ള എം.എല്‍.എയായ ആരിഫ് മസൂദ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‌ കത്തെഴുതി. ഇന്ദോറിലെ നൗലഖയിലെ ബംഗാളി സ്​കൂളിനെതിരെയാണ്​ പരാതി ഉയർന്നിരിക്കുന്നത്​. 12ാം ക്ലാസ്​ പരീക്ഷാകേന്ദ്രമാണ്​ സ്​കൂൾ. ഇസ്​ലാമിയ കരീമിയ സ്​കൂളിലെ വിദ്യാർഥികൾക്കും പരീക്ഷ കേന്ദ്രമായി ലഭിച്ചത്​ ഇതേ സ്കൂളായിരുന്നു.

ആരിഫ് മസൂദ്(കോണ്‍ഗ്രസ് എം.എല്‍.എ)
ആരിഫ് മസൂദ്(കോണ്‍ഗ്രസ് എം.എല്‍.എ)

ജൂണ്‍ 9ന് നടന്ന പരീക്ഷയില്‍ കരീമിയ സ്കൂളിലെ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാണ് എം.എല്‍.എ കത്തിലൂടെ വ്യക്തമാക്കുന്നത്. വിദ്യാർഥികൾ പ്രതി​ഷേധിച്ചതോടെ ഹാളിന്​ പുറത്തിരുന്ന്​ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു. ‘മതസൗഹാർദ്ദം പഠിപ്പിക്കേണ്ട ഇടത്ത്​ വിദ്വേഷമാണ്​ പ്രചരിപ്പിക്കുന്നത്​. കുറ്റാക്കാരെന്ന്​ കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വൗകരിക്കണം’ മസൂദ്​ കത്തിൽ പറഞ്ഞു.

അതേസമയം നടപടിയെ ന്യായീകരിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്ത് എത്തി. കോവിഡ് 19 പശ്ചാതലത്തില്‍ റെഡ്‌സോണില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായതിനാലാണ് ഹാളിലേക്ക് പ്രവേശിപ്പിക്കാത്തതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം റെഡ്‌സോണിന് പുറത്തുള്ള വിദ്യാര്‍ത്ഥികളും അവിടെ പരീക്ഷ എഴുതാന്‍ എത്തിയിരുന്നുവെന്നും അവരെയും പുറത്താണ് ഇരുത്തിയതെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പറയുന്നു.