LiveTV

Live

National

പശ്ചിമബംഗാളിലെ സിപിഎം മുന്‍ വനിത എംപി ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് അമിത് ഷായുടെ വിര്‍ച്വല്‍ റാലിക്ക് പിന്നാലെ

നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരം കൂടിയാണ് ബംഗാളില്‍ നിന്നുള്ള സിപിഎം മുന്‍ എംപിയും ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവുമായ ജ്യോതിര്‍മയി സിക്ദര്‍

പശ്ചിമബംഗാളിലെ സിപിഎം മുന്‍ വനിത എംപി ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് അമിത് ഷായുടെ വിര്‍ച്വല്‍ റാലിക്ക് പിന്നാലെ

ബംഗാളില്‍ നിന്നുള്ള സിപിഎം മുന്‍ എംപിയും ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവുമായ ജ്യോതിര്‍മയി സിക്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരമാണ് സിക്ദര്‍.

ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിര്‍ച്വല്‍ റാലിയിലൂടെ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് സിക്ദര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഗോഷിന്‍റെ സാന്നിധ്യത്തിലായിരുന്നു 50കാരിയായ ജ്യോതിര്‍മയി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

പശ്ചിമബംഗാളിലെ സിപിഎം മുന്‍ വനിത എംപി ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് അമിത് ഷായുടെ വിര്‍ച്വല്‍ റാലിക്ക് പിന്നാലെ

2004 ല്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നാണ് ജ്യോതിര്‍മയി സിക്ദര്‍ ലോക്‍സഭയിലെത്തുന്നത്. ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി സത്യബ്രത മുഖര്‍ജിയെയാണ് അന്ന് ജ്യോതിര്‍മയി പരാജയപ്പെടുത്തിയത്. എന്നാല്‍ 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജ്യോതിര്‍മയി പരാജയപ്പെടുകയായിരുന്നു. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിക്ദര്‍ പരാജയപ്പെട്ടിരുന്നു.

പശ്ചിമബംഗാളിലെ സിപിഎം മുന്‍ വനിത എംപി ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി അംഗത്വം സ്വീകരിച്ചത് അമിത് ഷായുടെ വിര്‍ച്വല്‍ റാലിക്ക് പിന്നാലെ

പശ്ചിമബംഗാളിലെ മുന്‍ സിപിഎം നേതാക്കളില്‍ പലരും ഇപ്പോള്‍ ബിജെപിയില്‍ ഉന്നത പദവികളിലാണ്. മുന്‍ സിപിഎം എംഎല്‍എ മഹ്ഫുസ ഖതും, ഇപ്പോള്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. മൂന്ന് തവണ സിപിഎം ടിക്കറ്റില്‍ മത്സരിച്ച് എംപിയായ ഖഗെന്‍ മുര്‍മു ഇപ്പോള്‍ ബിജെപി എംപിയാണ്. ഇപ്പോഴിതാ മറ്റൊരു മുന്‍ വനിതാ എംപിയും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.