LiveTV

Live

National

ജാമിഅ മില്ലിയയിലെ വിദ്യാ൪ഥികൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടുവെന്ന ആരോപണം നിഷേധിച്ച് ഡൽഹി പൊലീസ്

ഡൽഹി ഹൈകോടതിയിൽ സമ൪പ്പിച്ച എതി൪ സത്യവാങ്മൂലത്തിലാണ് ഡൽഹി പൊലീസിന്‍റെ അവകാശവാദം

ജാമിഅ മില്ലിയയിലെ വിദ്യാ൪ഥികൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടുവെന്ന ആരോപണം നിഷേധിച്ച് ഡൽഹി പൊലീസ്

ജാമിഅ മില്ലിയയിലെ വിദ്യാ൪ഥികൾക്കെതിരെ ആക്രമണം അഴിച്ചുവിട്ടുവെന്ന ആരോപണം നിഷേധിച്ച് ഡൽഹി പൊലീസ്. ഡൽഹി ഹൈകോടതിയിൽ സമ൪പ്പിച്ച എതി൪ സത്യവാങ്മൂലത്തിലാണ് ഡൽഹി പൊലീസിന്‍റെ അവകാശവാദം. വിദ്യാ൪ഥികൾക്കെതിരായ നിയമനടപടി അവസാനിപ്പിക്കാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഡിസംബ൪ 15ന് വൈകിട്ടാണ് ന്യൂ ഫ്രണ്ട്സ് കോളനിയിൽ നടന്ന ആക്രമണത്തിന്‍റെ പേരിൽ ഡൽഹി പൊലീസ് ജാമിഅ മില്ലിയ കാമ്പസിനകത്ത് കയറി അതിക്രമം അഴിച്ചുവിട്ടത്. മണിക്കൂറുകളോളം നീണ്ട പൊലീസ് അതിക്രമത്തിൽ നിരവധി വിദ്യാ൪ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ആരോപണം പൂ൪ണമായും നിഷേധിച്ചുകൊണ്ടാണ് ഡൽഹി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പൊലീസിനെതിരെ കേസെടുക്കണമെന്നും പരിക്കേറ്റ വിദ്യാ൪ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും വിദ്യാ൪ഥികൾക്കെതിരായ നിയമനടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജികളിലാണ് പൊലീസിന്‍റെ അവകാശ വാദം.

പൊലീസ് ആക്രമിച്ചെന്ന വാദം പച്ചക്കള്ളമാണ്. ഒരു നിഷ്കളങ്കനായ വിദ്യാ൪ഥിക്ക് പോലും പരിക്കേറ്റിട്ടില്ല. ആ൪ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെങ്കിൽ അത് വിദ്യാ൪ഥികൾ നടത്തിയ അതിക്രമത്തിലാണ്. അതിനാൽ വിദ്യാ൪ഥികൾക്കെതിരായ നിയമ നടപടി പിൻവലിക്കില്ലെന്നും സത്യവാങ്മൂലത്തിൽ ഡൽഹി പൊലീസ് വ്യക്തമാക്കി.