LiveTV

Live

National

കെജരിവാളിന്റെ കോവിഡ് പരിശോധനാ ഫലം പുറത്ത്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസമായി അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.

കെജരിവാളിന്റെ കോവിഡ് പരിശോധനാ ഫലം പുറത്ത്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസമായി അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഇന്നാണ് പരിശോധനാ ഫലം പുറത്തുവന്നത്.‌ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആദ്യ നാലിലാണ് ഡല്‍ഹി. ഡല്‍ഹിയിലെ 27,654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10,664 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 761 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 331 പേർ മരിച്ചു. 9,987 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ രോഗമുക്തി അമ്പതു ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതുവരെ രോഗം ബാധിച്ചവർ 2,60,000 കടന്നു. രാജ്യത്ത് കോവിഡ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് 24 മണിക്കൂറിനുള്ളിൽ 300ന് മുകളിൽ ആളുകൾ മരിക്കുന്നത്. ഇതോടെ മരണ സംഖ്യ 7466 ആയി. ഇതുവരെ 2,66,598 ആളുകൾക്ക് രോഗം വന്നു.

രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്ന നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട് ,ഡൽഹി, ഗുജറാത്ത് എന്നിവയാണ് നാല് സംസ്ഥാനങ്ങൾ.