LiveTV

Live

National

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന് കോവിഡ്; മീഡിയ സെന്‍റര്‍ അടച്ചു

ദത്ത് വാലിയ നേരത്തെ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് ടൊമാര്‍, പ്രകാശ് ജാവദേക്കര്‍ എന്നിവരുമായി വേദി പങ്കിട്ടിരുന്നു.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന് കോവിഡ്; മീഡിയ സെന്‍റര്‍ അടച്ചു

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെ.എസ് ദത്ത് വാലിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന്‍ കുടിയായ ദത്ത് വാലിയ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാന വക്താവ് കൂടിയാണ്. കോവിഡ് ബാധിച്ച ദത്ത് വാലിയയെ എയിംസ് ട്രോമ സെന്‍ററില്‍ പ്രവേശിപ്പിച്ചതായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എയിംസ് ട്രോമ സെന്‍റര്‍ സമ്പൂര്‍ണമായും കോവിഡ് ചികിത്സക്കായി മാറ്റിവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഇത് വരെ ഔദ്യോഗികമായി വിശദീകരണം ഒന്നും തന്നെ വന്നിട്ടില്ല.

അതെ സമയം കെ.എസ് ദത്ത് വാലിയ ജോലി ചെയ്തിരുന്ന നാഷണല്‍ മീഡിയ സെന്‍റര്‍ അടച്ചിട്ടിരിക്കുകയാണ്. മുഴുവന്‍ കേന്ദ്രവും സാനിറ്റൈസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇനി മുതല്‍ വാര്‍ത്താസമ്മേളനം ശാസ്ത്രിഭവനിലായിരിക്കും നടക്കുക എന്നും അധികൃതര്‍ അറിയിച്ചു. ദത്ത് വാലിയ നേരത്തെ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് ടൊമാര്‍, പ്രകാശ് ജാവദേക്കര്‍ എന്നിവരുമായി വേദി പങ്കിട്ടിരുന്നു.