LiveTV

Live

National

റോഡില്‍ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും പിറന്നാളാഘോഷം; യുവാവ് അറസ്റ്റില്‍

തുടര്‍ന്ന് ഇതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു

റോഡില്‍ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും പിറന്നാളാഘോഷം; യുവാവ് അറസ്റ്റില്‍

ലോക്ഡൌണ്‍ ചട്ടങ്ങള്‍ പാലിക്കാതെ റോഡില്‍ പിറന്നാളാഘോഷിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഹമ്മദ് അന്‍സാരി എന്ന 22കാരനാണ് ദക്ഷിണ മുംബൈയിലെ നാഗ്പട പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ചയായിരുന്നു അന്‍സാരിയുടെ പിറന്നാളാഘോഷം. റോഡില്‍ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചുമായിരുന്നു ആഘോഷം. തുടര്‍ന്ന് ഇതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

സാമൂഹ്യപ്ര‍വര്‍ത്തകന്‍ കൂടിയായ അന്‍സാരി സുഹൃത്തുക്കള്‍ക്കൊപ്പമാണ് മദന്‍പുരയിലുള്ള റോഡില്‍ അര്‍ദ്ധരാത്രി പിറന്നാള്‍ ആഘോഷിച്ചതെന്ന് പൊലീസ് പറഞ്ഞു. സാമൂഹിക അകലം പാലിക്കാതെ ലോക്ഡൌണ്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു ആഘോഷമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അന്‍സാരിക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ നാഗ്പട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് മുംബൈ. 48,774 കോവിഡ് കേസുകളാണ് ഇതുവരെ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നിരിക്കുകയാണ്. 85,975 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.