LiveTV

Live

National

"പൗരത്വരേഖ പരിശോധിക്കാം, കോവിഡ് ടെസ്റ്റ് പറ്റില്ല; പരിഹാസവുമായി മഹുവ മൊയ്ത്ര

കോവിഡ് ടെസ്റ്റില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ എം.പിയുമായ മഹുവ മൊയ്ത്രയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു.

"പൗരത്വരേഖ പരിശോധിക്കാം, കോവിഡ് ടെസ്റ്റ് പറ്റില്ല;  പരിഹാസവുമായി മഹുവ മൊയ്ത്ര

കോവിഡ് ടെസ്റ്റില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ എം.പിയുമായ മഹുവ മൊയ്ത്രയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. എന്‍.ആര്‍.സിയും എന്‍.പി.ആറുമായി ബന്ധപ്പെടുത്തിയാണ് മൊയ്ത്രയുടെ ട്വീറ്റ്.

"ഓരോ ഇന്ത്യക്കാരന്റെയും 70 വര്‍ഷത്തോളം പഴക്കമുള്ള പൗരത്വരേഖകളില്‍ പരിശോധന നടത്താന്‍ പറ്റുന്ന കേന്ദ്രസര്‍ക്കാറിന് 130 കോടി ജനങ്ങളുടെ കോവിഡ് ടെസ്റ്റ് നടത്തല്‍ അസാധ്യമെന്ന് പറയുന്നു" ഇതായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്. രാജ്യത്ത് ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാതലത്തിലാണ് മൊയ്ത്രയുടെ ട്വീറ്റ്. മറ്റു രാജ്യങ്ങളുമായി താരതമ്മ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കോവിഡ് ടെസ്റ്റുകള്‍ കുറവാണെന്ന വിമര്‍ശം ശക്തമാണ്.

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,983 കേസുകളും 206 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 9983 കോവിഡ് കേസും 206 മരണവുമാണ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ രോഗ സ്ഥിരീകരണ കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,56,611. രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷമാവാൻ 109 ദിവസം എടുത്തെങ്കിൽ അവിടെ നിന്ന് രണ്ട് ലക്ഷത്തിലേക്ക് എത്താൻ എടുത്തത് 15 ദിവസം മാത്രമാണ്.