LiveTV

Live

National

കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി പരിമിതപെടുത്തിയ നടപടി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തടഞ്ഞു

അതേ സമയം ലഫ്റ്റനന്റ് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു

കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി പരിമിതപെടുത്തിയ നടപടി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തടഞ്ഞു

കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി പരമിതപെടുത്തിയ സര്‍ക്കാര്‍ നടപടി ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തടഞ്ഞു. ഒരാൾക്കും ചികിത്സ നിഷേധിക്കരുതെന്ന് ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ അനില്‍ ബയ്ജാള്‍ പറഞ്ഞു. ഡൽഹി നിവാസിക്ക് മാത്രമേ ചികിത്സയുള്ളൂവെന്ന് പറഞ്ഞ് ആരെയും തിരിച്ച് അയക്കരുതെന്നും കോവിഡ് പരിശോധന ഐ.സി.എം.ആർ നിർദ്ദേശ പ്രകാരമാണോയെന്ന് ഉറപ്പു വരുത്തണമെന്നും ഗവര്‍ണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍‌ദേശം നല്‍കി. അതേ സമയം ലഫ്റ്റനന്റ് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.

കോവിഡ് ചികിത്സ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ആം ആദ്മി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സ൪ക്കാറിന് കീഴിലുള്ള ആശുപത്രികൾക്കും സ്പെഷ്യലൈസ്ഡ് അല്ലാത്ത സ്വകാര്യ ആശുപത്രികൾക്കുമായിരുന്നു നിയന്ത്രണം.