LiveTV

Live

National

അതിര്‍ത്തിയില്‍ പ്രകോപനവുമായി ചൈനീസ് സൈന്യം; വീഡിയോയുമായി ചൈനീസ് മാധ്യമം

ആയിരക്കണക്കിന് ചൈനീസ് സൈനികര്‍ അതിര്‍ത്തിയില്‍ സര്‍വ്വായുധ സജ്ജരായി പരിശീലിക്കുന്ന ദൃശ്യങ്ങളോടെയാണ് ഗ്ലോബല്‍ ടൈംസ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അതിര്‍ത്തിയില്‍ പ്രകോപനവുമായി ചൈനീസ് സൈന്യം; വീഡിയോയുമായി ചൈനീസ് മാധ്യമം

ലഡാക്കിലെ കടന്നുകയറ്റത്തില്‍ ഇന്ത്യ-ചൈന സൈനിക കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തി ഒരു ദിവസം പിന്നിട്ടിരിക്കെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈനീസ് മാധ്യമം. കമ്മ്യൂണിസ്റ്റ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആയിരക്കണക്കിന് ചൈനീസ് സൈനികര്‍ അതിര്‍ത്തിയില്‍ സര്‍വ്വായുധ സജ്ജരായി പരിശീലിക്കുന്ന ദൃശ്യങ്ങളോടെയാണ് ഗ്ലോബല്‍ ടൈംസ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഇരു സൈന്യങ്ങളുടെയും ലഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചുസുള്‍-മോള്‍ദോ അതിര്‍ത്തി പോയന്‍റില്‍ വെച്ചാണ് ഇക്കഴിഞ്ഞ 6ന് ചര്‍ച്ച നടത്തിയത്. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കോര്‍ മേധാവി ലഫ്റ്റന്‍റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഗാല്‍വാന്‍ മേഖലയില്‍ നടക്കുന്ന റോഡ് നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്നാണ് ചൈനയുടെ നിലപാട്. അതെ സമയം പാങ്കോങ്ങ് സോ പ്രദേശത്ത് സ്റ്റാറ്റസ് ക്വാ പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യ നിലപാട് സ്വീകരിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം കാര്യങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ലഫ്റ്റന്‍റ് ജനറല്‍ അറിയിച്ചിട്ടുണ്ട്.

ഇതിനിടയില്‍ വിഷയത്തില്‍ ട്രമ്പ് ഇടപ്പെടാമെന്ന അഭ്യര്‍ത്ഥനയോട് ഇന്ത്യ വിസ്സമ്മതം രേഖപ്പെടുത്തി. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നയതന്ത്രപരമായി തന്നെ വിഷയം പരിഹരിക്കുമെന്നും മൂന്നാമത് ഒരു കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നും ഇന്ത്യ അറിയിച്ചു.