LiveTV

Live

National

തെലങ്കാനയില്‍ കോവിഡ് ബാധിച്ച് 33കാരനായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

തെലങ്കാനയില്‍ മാത്രം കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 13 മാധ്യമപ്രവര്‍ത്തകരിലാണ് കോവിഡ് സ്ഥിരീകരിച്ചത്...

തെലങ്കാനയില്‍ കോവിഡ് ബാധിച്ച് 33കാരനായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

തെലങ്കാനയില്‍ 33 വയസുള്ള ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ച് നിര്യാതനായി. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ ഞായറാഴ്ച്ച രാവിലെയായിരുന്നു മരണം. ജൂണ്‍ നാലിനാണ് തെലുങ്കു ടെലിവിഷന്‍ റിപ്പോര്‍ട്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, മരിച്ചത് തൃശൂര്‍ സ്വദേശി
Also Read

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, മരിച്ചത് തൃശൂര്‍ സ്വദേശി

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ന്യുമോണിയയും എ.ആര്‍.ഡി.എസും(Acute Respiratory Disease Syndrome) മാധ്യമപ്രവര്‍ത്തകനുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പേശികളെ ബാധിക്കുന്ന അപൂര്‍വ്വ രോഗമായ മയസ്‌തേനിയ ഗ്രാവിസും ഇദ്ദേഹത്തിനുണ്ടായിരുന്നു. ചലനങ്ങള്‍ക്ക് സഹായിക്കുന്ന അസ്ഥികളുമായി ബന്ധപ്പെട്ട പേശികള്‍ക്ക് തളര്‍ച്ചയുണ്ടാക്കുന്നതാണ് ഈ രോഗം.

തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന് ഞായറാഴ്ച്ച രാവിലെ ഒമ്പതരയോടെ ഹൃദയാഘാതമുണ്ടായെന്നാണ് ഗാന്ധി ആശുപത്രി സൂപ്രണ്ട് ഡോ. എം രാജ റാവു അറിയിച്ചത്. തെലങ്കാനയില്‍ മാത്രം കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 13 മാധ്യമപ്രവര്‍ത്തകരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.