LiveTV

Live

National

തബ്‌ലീഗ് സമ്മേളനം; 2550 വിദേശികള്‍ക്ക് പത്ത് വര്‍ഷത്തെ പ്രവേശന വിലക്ക്

ഫോറിനേഴ്സ് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി...

തബ്‌ലീഗ് സമ്മേളനം; 2550 വിദേശികള്‍ക്ക് പത്ത് വര്‍ഷത്തെ പ്രവേശന വിലക്ക്

ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത 2550 വിദേശികള്‍ക്ക് പത്ത് വര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തബ്‌ലീഗി ജമാ അത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് 541 വിദേശികള്‍ക്കെതിരെ 12 പുതിയ കുറ്റപത്രങ്ങള്‍ ചുമത്തിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

തബ്‌ലീഗി ജമാഅത്തിനെക്കുറിച്ച് ട്വീറ്റ് ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
Also Read

തബ്‌ലീഗി ജമാഅത്തിനെക്കുറിച്ച് ട്വീറ്റ് ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ മാസം 960 വിദേശ തബ്ലീഗി അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവരെ ഇന്ത്യയിലേക്ക് വരുന്നതില്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്ക(4), ബ്രിട്ടന്‍(9), ചൈന(6) തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് അടക്കമുള്ളവര്‍ക്കാണ് വിലക്ക്.

ടൂറിസ്റ്റ് വിസയിലെത്തി മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരിലാണ് നടപടിയെടുത്തിരിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 13ന് നടന്ന തബ്‌ലീഗ് സമ്മേളനത്തിന്റെ പേരിലും നടപടിയുണ്ടായിട്ടുണ്ട്. ഫോറിനേഴ്സ് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.