LiveTV

Live

National

ലോക്ക്ഡൗണ്‍ കോവിഡിനെ തടഞ്ഞില്ല, സമ്പദ്‍ വ്യവസ്ഥ തകര്‍ത്തു: രാജീവ് ബജാജ്

ഒരു രാജ്യത്തും ഇത്തരത്തിലുള്ള അടച്ചുപൂട്ടൽ ഉണ്ടായിട്ടില്ലെന്നും രാജീവ് ബജാജ്

ലോക്ക്ഡൗണ്‍ കോവിഡിനെ തടഞ്ഞില്ല, സമ്പദ്‍ വ്യവസ്ഥ തകര്‍ത്തു: രാജീവ് ബജാജ്

കേന്ദ്ര സര്‍ക്കാരിന്‍റെ സമ്പൂര്‍ണ ലോക്ക്ഡൌണ്‍ കോവിഡ് വ്യാപനത്തെ തടഞ്ഞില്ലെന്ന് മാത്രമല്ല രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുകയും ചെയ്തെന്ന് പ്രമുഖ്യ വ്യവസായി രാജീവ് ബജാജ്. ഒരു രാജ്യത്തും ഇത്തരത്തിലുള്ള അടച്ചുപൂട്ടൽ ഉണ്ടായിട്ടില്ലെന്നും രാജീവ് ബജാജ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള സംഭാഷണത്തിലാണ് രാജീവ് ബജാജ് ഇങ്ങനെ പറഞ്ഞത്.

ലോക്ക്ഡൌണില്‍ അധികാരം കേന്ദ്രീകരിച്ചു. അടച്ചുപൂട്ടൽ വലിയ ബുദ്ധിമുട്ടുണ്ടാക്കി. അനുദിനം ഈ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്ന് പഠിക്കുകയാണെന്നും രാജീവ് ബജാജ് വീഡിയോ കോണ്‍ഫ്രന്‍സില്‍ പറഞ്ഞു.

വിയറ്റ്നാം, തായ്‍വാൻ തുടങ്ങിയ രാജ്യങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. എന്നാൽ ഈ രാജ്യങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളെയാണ് ഇന്ത്യ മാതൃകയാക്കിയതെന്നും രാജീവ് ബജാജ് വിമര്‍ശിച്ചു.

കേന്ദ്ര സർക്കാർ വസ്തുതകള്‍ വെളിപ്പെടുത്തുന്നില്ല. രാഹുൽ ഗാന്ധിയുമായി സംഭാഷണം നടത്തരുതെന്നും അത് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ചിലർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും രാജീവ് ബജാജ് വെളിപ്പെടുത്തി

അടച്ചുപൂട്ടൽ പൂർണ പരാജയമെന്ന് രാഹുല്‍ ഗാന്ധി ആവർത്തിച്ചു. പാവപ്പെട്ടവരും അതിഥി തൊഴിലാളികളും ഏറെ കഷ്ടപ്പെട്ടു. അവര്‍ക്ക് പോവാന്‍ ഇടമില്ലാതായി. കോവിഡിനെ നേരിടാന്‍ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.