LiveTV

Live

National

പാലക്കാട് ജില്ലയിൽ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി മനേക ഗാന്ധി

തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒരു ആനക്കുഞ്ഞ് നിലവിൽ മർദനത്തിന് ഇരയാകുന്നുണ്ടെന്നും അത് ഉടൻ ചരിയുമെന്നും മനേക ആരോപിക്കുന്നു.

പാലക്കാട് ജില്ലയിൽ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി മനേക ഗാന്ധി

പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഗർഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി ബി.ജെ.പി എം.പിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധി. മലപ്പുറം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമാണെന്നും റോഡുകളിൽ വിഷമെറിഞ്ഞ് നാനൂറോളം പക്ഷികളെയും നായകളെയും മലപ്പുറത്ത് കൊന്നിട്ടുണ്ടെന്നും മനേക ആരോപിച്ചു. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയും വാർത്താ ഏജൻസിയായ എ.എൻ.ഐയുമായി സംസാരിക്കുന്നതിനിടെയുമാണ് അവർ വിദ്വേഷ പ്രസ്താവന നടത്തിയത്.

‘മലപ്പുറം അതിന്റെ തീവ്രമായ ക്രിമിനൽ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പ്രസിദ്ധമാണ്. ഒരു വേട്ടക്കാരനെതിരെയും വന്യജീവി കൊലപാതകിക്കെതിരെയും ഇതുവരെയായി ഒരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ടാണ് അവർ ഇത് ചെയ്തുകൊണ്ടേയിരിക്കുന്നത്.’
മനേക ഗാന്ധി, ട്വിറ്റര്‍

എന്ന തലക്കെട്ടോടെയാണ്, ആന കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികരണം മനേക ട്വിറ്ററിൽ കുറിച്ചത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ 600ലേറെ ആനകൾ കൊല്ലപ്പെട്ടതായും വനംവകുപ്പിനോട് ഇവ്വിഷയകമായി ആഴ്ചയിൽ ഒരുതവണയെങ്കിലും സംസാരിക്കാറുണ്ടെന്നും അവർ കുറിപ്പിൽ പറയുന്നു. തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒരു ആനക്കുഞ്ഞ് നിലവിൽ മർദനത്തിന് ഇരയാകുന്നുണ്ടെന്നും അത് ഉടൻ ചരിയുമെന്നും മനേക ആരോപിക്കുന്നു. ഇക്കാര്യം കുറിച്ച ശേഷമാണ് മലപ്പുറം ജില്ലയെ 'തീവ്രമായ കുറ്റകൃത്യ'ങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുന്നത്.

പാലക്കാട് ജില്ലയിൽ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി മനേക ഗാന്ധി

എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ബി.ജെ.പി എം.പി മലപ്പുറം ജില്ലയെ വിശേഷിപ്പിക്കുന്നത് 'ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ല' എന്നാണ്. റോഡിലേക്ക് വിഷം എറിയുകയും അത് കഴിച്ച് 300-400 പക്ഷികളും നായ്ക്കളും ചാവുകയും ചെയ്യുന്നുണ്ടെന്നും മനേകയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

മനേകയുടെയും എ.എൻ.ഐയുടെയും ട്വീറ്റിനു മറുപടിയായി പലരും കടുത്ത വംശീയ പ്രസ്താവനകളാണ് നടത്തുന്നത്.

പാലക്കാട് ജില്ലയിൽ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി മനേക ഗാന്ധി

സൈലന്റ് വാലിയിൽ നിന്നിറങ്ങിയ ഗർഭിണിയായ പിടിയാന സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്നുള്ള പരിക്കിലാണ് ചരിഞ്ഞത്. പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് സംഭവം. വായിൽ മുറിവേറ്റതിനെ തുടർന്ന് പുഴയിൽ ഇറങ്ങിനിന്ന ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചരിയുകയായിരുന്നു.