LiveTV

Live

National

എയിംസിൽ പത്ത് മലയാളികൾ ഉള്‍പ്പെടെ 479 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

ഡൽഹിയിലെ പ്രധാന ചികിത്സാ കേന്ദ്രമായ എയിംസിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്

എയിംസിൽ പത്ത് മലയാളികൾ ഉള്‍പ്പെടെ 479 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്

ഡൽഹി എയിംസിൽ പത്ത് മലയാളികൾ ഉള്‍പ്പടെ 479 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്. മെയ് 30 ന് മാത്രം 53 പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ 2 മരണം റിപ്പോർട്ട് ചെയ്തിരുന്നു.അതേസമയം ആരോഗ്യ സുരക്ഷ നടപടികൾ ശക്തമാക്കണം എന്ന് ആവശ്യപ്പെട്ട് ഡയറക്ടറുടെ റൂമിന് മുൻപിൽ മൂന്ന് ദിവസമായി നഴ്സുമാരുടെ സമരം തുടരുകയാണ്.

ഡൽഹിയിലെ പ്രധാന ചികിത്സാ കേന്ദ്രമായ എയിംസിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതി ഗുരുതരമാണ് സാഹചര്യം. 17 റസിഡൻറ് ഡോക്ടർമാർ, 38 നഴ്സുമാർ, 74 വീതം സുരക്ഷ ഗാർഡുകളും അറ്റൻഡർമാരും, 54 ശുചീകരണ ജീവനക്കാർ, ലാബ്, എക്സ്റേ തുടങ്ങിയ വിഭാഗങ്ങളിലുള്ള193 ജീവനക്കാർ, 2 ഫാൽറ്റികൾ, എം.ബി.ബി.എസ് വിദ്യാർത്ഥി, 5 മെസ് ജീവനക്കാർ തുടങ്ങിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലെക്കും രോഗം പടർന്നു.

പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ ഇനിയും ഫലം വരാനുണ്ട്. സീനിയർ ഡോക്ടർ ജിതേന്ദ്ര നാഥ്, ശുചിത്വ സൂപ്പർവൈസർ ഹീര ലാൽ എന്നിവരാണ് കോവി ഡ് ബാധിച്ച് മരിച്ചത്. അതേസമയം രോഗബാധ വർധിച്ച സാഹചര്യത്തിൽ സുരക്ഷ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സസ് യൂണിയന്റെ നേതൃത്വത്തിൽ ഡയറക്ടറുടെ റൂമിന് മുന്നിൽ ആരംഭിച്ച സമരം 3 ദിവസം പിന്നിട്ടു. കോവിഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം, പി.പി.ഇ കിറ്റുകൾ അണിഞ്ഞുള്ള ഡ്യൂട്ടിസമയം 6 ൽ നിന്ന് 4 മണിക്കൂർ ആക്കണം, എന്നിവ ഉൾപ്പെടെ 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതുവരെയും പ്രതിഷേധക്കാരെ ചർച്ചയ്ക്ക് വിളിച്ചിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.