LiveTV

Live

National

ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ തബ്‌ലീഗ് പ്രവര്‍ത്തകരെ എത്രയും വേഗം പുറത്തുവിടണമെന്ന് അലഹബാദ് ഹൈക്കോടതി

ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ തബ്‌ലീഗ് അംഗങ്ങളെ എത്രയും വേഗം പുറത്തിറക്കണമെന്ന് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനോട് അലഹബാദ് ഹൈക്കോടതി.

ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ തബ്‌ലീഗ് പ്രവര്‍ത്തകരെ എത്രയും വേഗം പുറത്തുവിടണമെന്ന് അലഹബാദ് ഹൈക്കോടതി

ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ തബ്‌ലീഗ് അംഗങ്ങളെ എത്രയും വേഗം പുറത്തിറക്കണമെന്ന് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനോട് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസുമാരായ സൗരഭ് ശ്യാം, ശശികാന്ത് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി അഭിഭാഷകനായ ഷാദ് അന്‍വര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണിതെന്നും കോടതി വ്യക്തമാക്കി. സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയിലെ വകുപ്പാണ് ആര്‍ട്ടിക്കിള്‍ 21. ഭരണഘടനാ ലംഘനം നിലനില്‍ക്കുന്നതിനാല്‍ ഇടപെടാനുള്ള എല്ലാ അവകാശവുമുണ്ടെന്നും കോടതി വ്യക്തമാക്കി. പരിശോധനാഫലം നെഗറ്റീവായി ക്വാറന്റീന്‍ കഴിഞ്ഞ് എല്ലാ തബ്‌ലീഗ് പ്രവര്‍ത്തകരെയും ഉടന്‍ പുറത്തിറക്കണമെന്നും കോടതി ഉത്തരവിട്ടു.

ഉത്തര്‍പ്രദേശ് സര്‍‌‍ക്കാരാണ് തബ്‌ലീഗ് അംഗങ്ങളെ ക്വാറന്റൈന്‍ എന്ന പേരില്‍ രണ്ട് മാസമായി പിടിച്ചു വെച്ചിരിക്കുന്നത്. മാര്‍ച്ച് 5ന് പിടിച്ചുവെച്ച ഇവരെ കോവിഡ് ഇല്ലെന്ന് വ്യക്തമായിട്ടും വിട്ടയ്ക്കാന്‍ യുപി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം ക്വാറന്റീന്‍ സെന്ററുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി എല്ലാ ജില്ലകളിലും ഒരു മൂന്നംഗ സമിതിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.