LiveTV

Live

National

'പ്രതി മാനസിക രോഗി'; ക്ഷേത്ര നടയിൽ പന്നി മാംസം വലിച്ചെറിഞ്ഞ് വർഗീയ കലാപത്തിന് ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം

ക്ഷേത്ര നടയില്‍ തന്നെ പന്നി മാംസം എറിഞ്ഞതും ഉടന്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതും ആസൂത്രിതമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

'പ്രതി മാനസിക രോഗി'; ക്ഷേത്ര നടയിൽ പന്നി മാംസം വലിച്ചെറിഞ്ഞ് വർഗീയ കലാപത്തിന് ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം

കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾക്ക് മുന്നിൽ പന്നി മാംസം വെച്ച് വർഗീയ കലാപത്തിന് ശ്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമം. ക്ഷേത്രങ്ങൾക്ക് മുന്നിൽ പന്നി മാംസം വെച്ചയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് കേസ് ദുർബലപ്പെടുത്തുന്നത്. കൗണ്ടംപാളയം വൃന്ദാവൻ നഗർ സ്വദേശി രാംപ്രകാശാണ് സംഭവത്തില്‍ അറസ്റ്റിലായത്.

കോയമ്പത്തൂർ നഗരത്തിലെ വൈശ്യാർ വീഥിയിലെ വേണുഗോപാൽസ്വാമി, ശ്രീ രാഗവേന്ദ്ര ക്ഷേത്രങ്ങള്‍ക്ക് മുന്നിലാണ് പന്നി മാംസം കണ്ടെത്തിയത്. രണ്ടിടത്തും മാംസ കഷ്ണങ്ങള്‍ എറിഞ്ഞ നിലയിലായിരുന്നു. തൊട്ടുപിറകെ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മുന്നണിയുടെ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ക്ഷേത്രം അശുദ്ധമാക്കാന്‍ മുസ്‌ലിംകളാണ് പന്നി മാംസം എറിഞ്ഞതെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചു.

ക്ഷേത്ര നടയില്‍ മാംസം വലിച്ചെറിഞ്ഞു; ഒരാള്‍ അറസ്റ്റില്‍
Also Read

ക്ഷേത്ര നടയില്‍ മാംസം വലിച്ചെറിഞ്ഞു; ഒരാള്‍ അറസ്റ്റില്‍

ക്ഷേത്രത്തിന് മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ വേഗത്തില്‍ കണ്ടെത്തി. എഞ്ചിനീയറായ കൌണ്ടപാളയം വൃന്ദാവന്‍ നഗറിലെ രാംപ്രകാശിനെ അറസ്റ്റ് ചെയ്തു. ഹിന്ദു - മുസ്‍ലിം കലാപം ലക്ഷ്യം വെച്ചാണ് ക്ഷേത്ര നടയിൽ പന്നി മാംസം വെച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

അറസ്റ്റിന് പിറകെ പ്രതി രാംപ്രകാശിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന പ്രചാരണമുണ്ടായി. മാനസിക പ്രശ്നമുള്ളയാളാണെന്ന് വരുത്തിത്തീര്‍ത്ത് കേസ് അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്. കേസ് ഇല്ലാതാക്കാന്‍ പൊലീസിന് മേല്‍ ശക്തമായ സമ്മര്‍ദമുണ്ട്.

ക്ഷേത്ര നടയില്‍ തന്നെ പന്നി മാംസം എറിഞ്ഞതും ഉടന്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതും ആസൂത്രിതമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സമാന രീതിയിലുള്ള കലാപശ്രമങ്ങള്‍ പലവട്ടം കോയമ്പത്തൂരില്‍ നടന്നിട്ടുണ്ട്.