LiveTV

Live

National

മെഡിക്കല്‍ കോളജ് കേന്ദ്ര ക്വാട്ടയിലെ ഒ.ബി.സി സംവരണം അട്ടിമറിക്കുന്നു; കേന്ദ്ര സര്‍ക്കാറിന് നോട്ടീസ്

മണ്ഡൽ കമ്മീഷൻ ശിപാർശ പ്രകാരം 27% ആണ് അഖിലേന്ത്യ സീറ്റുകളിൽ പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള സംവരണം

മെഡിക്കല്‍ കോളജ് കേന്ദ്ര ക്വാട്ടയിലെ ഒ.ബി.സി സംവരണം അട്ടിമറിക്കുന്നു; കേന്ദ്ര സര്‍ക്കാറിന് നോട്ടീസ്

മെഡിക്കല്‍ കോളജ് കേന്ദ്ര ക്വാട്ടയിലെ ഒ.ബി.സി സംവരണം അട്ടിമറിക്കുന്നു. മൂന്നുവര്‍ഷത്തിനിടെ രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളിലായി പിന്നാക്ക വിഭാഗങ്ങള്‍ക്ക് പതിനായിരത്തോളം സീറ്റ് നഷ്ടമായി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ പിന്നാക്ക കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ചു. സംവരണ നഷ്ടമുണ്ടായെന്ന പരാതിയില്‍ കഴന്പുണ്ടെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ നടപടി.

മണ്ഡൽ കമ്മീഷൻ ശിപാർശ പ്രകാരം 27% ആണ് അഖിലേന്ത്യ സീറ്റുകളിൽ പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള സംവരണം. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി ആയി ഈ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റുകയാണ്. ഇത്തരത്തിൽ എം.ബി.ബി.എസ്, എം.ഡി കോഴ്സുകളിലായി 10000 ത്തോളം അഖിലേന്ത്യാ സീറ്റുകളാണ് ഇതുവരെ ഒ.ബി.സി വിഭാഗങ്ങൾക്ക് നഷ്ടമായത്. പരാതിയെ സംബന്ധിച്ച് 15 ദിവസത്തിനകം മറുപടി നൽകണമെന്ന് ദേശിയ പിന്നാക്ക വിഭാഗ കമ്മീഷൻ ആരോഗ്യ മന്ത്രാലയത്തിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ കോളജ് കേന്ദ്ര ക്വാട്ടയിലെ ഒ.ബി.സി സംവരണം അട്ടിമറിക്കുന്നു; കേന്ദ്ര സര്‍ക്കാറിന് നോട്ടീസ്

ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഒ.ബി.സി എംപ്ലോയിസ് വെൽഫയർ അസോസിയേഷനാണ് പരാതി നൽകിയത്. മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ യോഗ്യത നേടുന്നവരിൽ 85 ശതമാനം സീറ്റുകൾ സംസ്ഥാന ക്വോട്ടയിലും ബാക്കി 15% അഖിലേന്ത്യാ ക്വോട്ടയിലുമാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള സംവരണം, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ബാധകമാകുക എന്നാണ് കേന്ദ്ര സർക്കാരിൻ്റെ നിലപാട്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന സംവരണ നിയമപ്രകാരത്തിൻ്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ പിന്നാക്കകാർക്ക് അവകാശപ്പെട്ട അഖിലേന്ത്യ സീറ്റുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ കഴിഞ്ഞ വർഷം മാത്രം 653 മെഡിക്കൽ പി.ജി സീറ്റുകൾ സംവരണ വിഭാഗങ്ങൾക്ക്ഷ്ടമായെന്നാമ് കണക്കുകള്‍.