LiveTV

Live

National

കോവിഡ് കാലത്ത് രാജ്യം പ്രശ്നങ്ങള്‍ക്ക് നടുവില്‍, ജനസംഖ്യാ വര്‍ധന പ്രതിസന്ധിക്ക് കാരണം; ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്

സർക്കാരിന്‍റെ ആദ്യ വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി.വിഭവങ്ങളും പരിമിതമാണ്. ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറിയെന്നും പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു

കോവിഡ് കാലത്ത് രാജ്യം പ്രശ്നങ്ങള്‍ക്ക് നടുവില്‍,
ജനസംഖ്യാ വര്‍ധന പ്രതിസന്ധിക്ക് കാരണം; ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്

സർക്കാരിന്‍റെ ആദ്യ വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് നേരിടാന്‍ അത്യാധുനിക ആരോഗ്യ സംവിധാനങ്ങൾ ഉണ്ടെങ്കിലും വലിയ ജനസഖ്യ കാരണം പ്രശ്നങ്ങൾക്ക് നടുവിലാണ് രാജ്യം. വിഭവങ്ങളും പരിമിതമാണ്. ലോകം ഇന്ത്യയെ നോക്കുന്ന രീതി മാറിയെന്നും പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു.

രാജ്യം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങൾ, സാമ്പത്തിക പാക്കേജുകൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ചാണ് ഒന്നാം വാർഷിക സന്ദേശത്തിൽ പ്രധാനമന്ത്രി പരാമർശിച്ചത്. സാമ്പത്തിക പരിഷ്കരണത്തിന് കാര്യത്തിലും കോവിഡിനെ നേരിട്ടതിലും ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് മാതൃകയാകുമെന്ന് അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികൾ വലിയ ദുരിതത്തിലാണ് കടന്നുപോയത്. രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം വലിയ ദുരന്തത്തിലേക്ക് നമ്മെ എത്തിച്ചില്ല. കോവിഡിനെ നാം ഫലപ്രദമായി നേരിട്ടു. ആരോഗ്യരംഗത്ത് നമുക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ട് എന്നാൽ ജനസംഖ്യ പെരുപ്പം കാരണം അതിന്‍റെ ഗുണം കിട്ടിയിട്ടില്ല. ലോകത്തിന്‍റെ മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നിട്ടുണ്ട്.

മുമ്പ് കണ്ട രീതിയില്ലല്ലേ ഇപ്പോൾ മറ്റു രാജ്യങ്ങൾ നമ്മെ കാണുന്നത്. മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യക്കാരുടെ ശക്തിയും കഴിവും താരതമ്യപ്പെടുത്താൻ കഴിയാത്തതാണെന്നും അദ്ദേഹം സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ കത്തിൽ പരാമർശിച്ചു എന്നതാണ് സന്ദേശത്തിലെ ഒരു പ്രത്യേകത. മറ്റൊന്ന് ആഭ്യന്തരവകുപ്പും ധനകാര്യ വകുപ്പും അല്ലാതെ മറ്റൊരു വകുപ്പിൽ നിന്നും പ്രധാന നേട്ടങ്ങൾ ഉയർത്തി കാണിച്ചില്ലയെന്നതാണ് മറ്റൊന്നു പ്രത്യേകത.

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ സുവര്‍ണ അധ്യായമെന്നാണ് തന്‍റെ ഭരണകാലത്തെ മോദി വിശേഷിപ്പിച്ചത്. ഒരിക്കൽ കൂടി, ഇന്ത്യയിലെ 130 കോടി ജനതയെയും നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യ ധാർമ്മികതയെയും ഞാൻ നമിക്കുന്നു. സാധാരണ സമയങ്ങളിൽ ഞാൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകുമായിരുന്നു. എന്നിരുന്നാലും, ഇപ്പോഴത്തെ സാഹചര്യങ്ങൾ അത് അനുവദിക്കുന്നില്ല. അതിനാലാണ് ഈ കത്തിലൂടെ ഞാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നത് മോദി കുറിച്ചു.