LiveTV

Live

National

വെട്ടുകിളി ആക്രമണം; ഖുര്‍ആന്‍ സൂക്തം ട്വീറ്റ് ചെയ്തതിന് സൈറാ വസീമിന് നേരെ സൈബര്‍ ആക്രമണം

രാജ്യം വെട്ടുകിളി ആക്രമണത്തിന്റെ കെടുതികള്‍ അനുഭവിക്കുമ്പോള്‍ വെട്ടുകിളി ആക്രമണത്തെപ്പറ്റിപ്പറയുന്ന ആയത്ത് ട്വീറ്റ് ചെയ്തതാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍

വെട്ടുകിളി ആക്രമണം; ഖുര്‍ആന്‍ സൂക്തം ട്വീറ്റ് ചെയ്തതിന് സൈറാ വസീമിന് നേരെ സൈബര്‍ ആക്രമണം

ഖുര്‍ആന്‍ ആയത്ത് ട്വീറ്റ് ചെയ്തതിന് മുന്‍ ബോളിവുഡ് താരം സൈറ വസീമിന് നേരെ സൈബര്‍ ആക്രമണം. രാജ്യം വെട്ടുകിളി ആക്രമണത്തിന്റെ കെടുതികള്‍ അനുഭവിക്കുമ്പോള്‍ വെട്ടുകിളി ആക്രമണത്തെപ്പറ്റിപ്പറയുന്ന ആയത്ത് ട്വീറ്റ് ചെയ്തതാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. "വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം, എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു, എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു എന്ന ഖുര്‍ആന്‍ ഏഴാം അദ്ധ്യായത്തിലെ 133ാം സൂക്തമാണ് സൈറ ട്വീറ്റ് ചെയ്തിരുന്നത്.

രാജ്യത്തെ വെട്ടുകിളി ആക്രമണത്തെ ന്യായീകരിക്കുകയാണ് സൈറ ചെയ്യുന്നതെന്നാരോപിച്ചായിരുന്നു സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ അതേ സൂറത്തിലെ 176ാമത്തെ ആയത്ത് തന്നെ ട്വീറ്റ് ചെയ്തു മറുപടി നല്‍കി. "(ഈ) കഥ അവര്‍ക്കു നീ വിവരിച്ചു കൊടുക്കുക. അവര്‍ ചിന്തിക്കുവാന്‍വേണ്ടി, എന്നായിരുന്നു സൈറയുടെ ട്വീറ്റ്. സൈബര്‍ ആക്രമണം രൂക്ഷമായതോടെ സൈറ തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. പിന്നീട് തിരിച്ചെത്തുകയും ചെയ്തു.

വെട്ടുകിളി ആക്രമണം; ഖുര്‍ആന്‍ സൂക്തം ട്വീറ്റ് ചെയ്തതിന് സൈറാ വസീമിന് നേരെ സൈബര്‍ ആക്രമണം

മെയ് 27നായിരുന്നു സൈറ ഈ ആയത്ത് ട്വീറ്റ് ചെയ്തത്. ഇന്ന്(മെയ് 30ന്) സൈറ ട്വീറ്ററില്‍ തന്റെ മുന്‍ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യാതെ തന്നെ തിരിച്ചെത്തി. എന്തിനാണ് ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്ന ചോദ്യത്തിന് എല്ലാവരെയും പോലെ ഞാനുമൊരു മനുഷ്യനാണെന്നും തന്നിലോ തനിക്ക് ചുറ്റുമോ ശബ്ദകോലാഹലങ്ങള്‍ ഉച്ചസ്ഥായിലെത്തുകയാണെങ്കില്‍ എല്ലാത്തില്‍ നിന്നും ഇടവേള എടുക്കാനാഗ്രഹിക്കുന്നു എന്നായിരുന്നു മറുപടി. നിലപാടുകള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിയതിന്റെ പേരില്‍ സൈറ ഇതിന് മുമ്പും ആക്രമണത്തിന് ഇരയായിരുന്നു. തന്റെ മതത്തിന്റെ പേരില്‍ താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരിലായിരുന്നു ആദ്യത്തേത്.

അതേസമയം സൈറയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. മറ്റു മതഗ്രന്ഥങ്ങളില്‍ പറയുന്നത് ഉദ്ധരിക്കുന്ന പോലെതന്നെ ഒന്നാണ് ഖുറാന്‍ വാക്യം പോസ്റ്റുചെയ്യുന്നതെന്നും അതിനിത്ര പ്രകോപിതരാവേണ്ടെന്നുമാണ് സൈറയെ പിന്തുണക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. എന്ന ഹാഷ്ടാഗും സജീവമാണ്.