LiveTV

Live

National

ആരാണ് കേന്ദ്രതൊഴില്‍ മന്ത്രി? ലൈവ് ചര്‍ച്ചയില്‍ ഗൂഗിളില്‍ ഉത്തരം തെരഞ്ഞ് ബി.ജെ.പി വക്താവ്

കേന്ദ്രതൊഴില്‍ മന്ത്രിയാരാണെന്ന ചോദ്യത്തിന് ഗൂഗിളില്‍ ഉത്തരം തെരഞ്ഞ് ബി.ജെ.പി വക്താവ്. എബിപി ന്യൂസിന്റെ ചര്‍ച്ചക്കിടെയാണ് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്യ പരിഹാസ്യനായത്

ആരാണ് കേന്ദ്രതൊഴില്‍ മന്ത്രി?  ലൈവ് ചര്‍ച്ചയില്‍  ഗൂഗിളില്‍ ഉത്തരം തെരഞ്ഞ് ബി.ജെ.പി വക്താവ്

കേന്ദ്രതൊഴില്‍ മന്ത്രിയാരാണെന്ന ചോദ്യത്തിന് ഗൂഗിളില്‍ ഉത്തരം തെരഞ്ഞ് ബി.ജെ.പി വക്താവ്. എബിപി ന്യൂസിന്റെ ചര്‍ച്ചക്കിടെയാണ് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്യ പരിഹാസ്യനായത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രോഹന്‍ ഗുപ്തയായിരുന്നു പങ്കെടുത്തിരുന്നത്.

കുടിയേറ്റ തൊഴിലാളി പ്രശ്‌നം ബി.ജെ.പി സര്‍ക്കാര്‍ ഏറ്റവും മോശമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് രോഹന്‍ ഗുപ്ത വ്യക്തമാക്കുന്നതിനിടെയിലാണ് തൊഴില്‍ മന്ത്രിയാരാണെന്ന ചോദ്യം ബി.ജെ.പി വക്താവിനോട് ചോദിച്ചത്. ഒരു വക്താവിനെ സംബന്ധിച്ചിടത്തോളം അറിഞ്ഞിരിക്കേണ്ട ഈ ചോദ്യത്തിന് പെട്ടെന്ന് ഉത്തരം നല്‍കാന്‍ ഭാട്യക്കായില്ല. ക്യാമറക്ക് താഴെയുള്ള ഫോണ്‍ ഉപയോഗിച്ച് ഗൂഗിളില്‍ ഉത്തരം തെരയുകയായിരുന്നു ഭാട്യ. ഇതിനും ഗൂഗിള്‍ നോക്കണോ എന്ന രീതിയിലുള്ള ഹാഷ്ടാഗില്‍ വീഡിയോ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആവുകയും ചെയ്തു.