LiveTV

Live

National

വെട്ടുകിളികളെ പാകിസ്താന്‍ അയച്ചതെന്ന് അര്‍ണബ്; പരിഹാസവുമായി സോഷ്യല്‍ മീഡിയ

27 വർഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് രാജ്യം നേരിടുന്നത്

വെട്ടുകിളികളെ പാകിസ്താന്‍  അയച്ചതെന്ന് അര്‍ണബ്; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വെട്ടുകിളികള്‍ കൃഷി നശിപ്പിച്ചു കൊണ്ടിരിക്കെ വെട്ടുകിളി ആക്രമണത്തെ പാക് പദ്ധതിയെന്ന് വിശേഷിപ്പിച്ച് റിപബ്ലിക്ക് ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമി. അതെ സമയം അര്‍ണബ് ഗോസ്വാമിയുടെ പുതിയ 'കണ്ടെത്തെലിനെതിരെ' സോഷ്യല്‍ മീഡിയയില്‍ പരിഹാസവും ട്രോളുകളും നിറയുകയാണ്.

കാഴ്ച്ചയില്‍ കുഞ്ഞരെന്ന് തോന്നുന്ന വെട്ടുകിളികള്‍ കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ കെല്‍പ്പുള്ള ജീവിയാണ്. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്‍, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, കരിമ്പ്, ഈന്തപ്പന, അക്കേഷ്യ, വാഴ, പൈന്‍, പുല്ല് തുടങ്ങി എതാണ്ടെല്ലാ ചെടികളും മരങ്ങളും വിളകളും ഇവക്ക് ആഹാരമാകാറുണ്ട്.

അതെ സമയം വെട്ടുകിളികളെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഡ്രോണുകൾ, ഫയർ ടെൻഡറുകൾ, സ്പ്രേയറുകൾ എന്നിവ ഉപയോഗിച്ച് 47000 ഹെക്ടർ ഭൂമിയിൽ കീടനാശിനി പ്രയോഗം നടത്തിയെന്ന് കൃഷി മന്ത്രാലയം അറിയിച്ചു. ആക്രമണം തടയാൻ വെട്ടുക്കിളി മുന്നറിയിപ്പ് ഓർഗനൈസേഷന്റെ 50 സംഘങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ സജീവമായുണ്ട്. വെട്ടുക്കിളികൾ ദിവസത്തിൽ 150 കിലോമീറ്റർ സഞ്ചരിക്കും. ഒരു ചതുരശ്ര കിലോമീറ്റർ കൂട്ടത്തിൽ നാലുകോടി വെട്ടുകിളികളുണ്ടായേക്കും.

ഇവയ്‌ക്ക് ഒറ്റദിവസം കൊണ്ട് 35000 പേരുടെ ഭക്ഷണം നശിപ്പിക്കാനാകും. 27 വർഷത്തിനിടയിലെ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നിലവിൽ ഉണ്ടായിട്ടുള്ളത്. കോവിഡ് സൃഷ്ടിച്ച ബുദ്ധിമുട്ടുകൾക്കൊപ്പം വെട്ടുക്കിളി ആക്രമണം ഭക്ഷ്യക്ഷാമത്തിലേയ്ക്കും രാജ്യത്തിനെ എത്തിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.