LiveTV

Live

National

രാഹുൽ ഗാന്ധി ദുഷ്പ്രചരണങ്ങളില്‍ വ്യാപൃതനാവുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ എന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചിരുന്നു

രാഹുൽ ഗാന്ധി ദുഷ്പ്രചരണങ്ങളില്‍ വ്യാപൃതനാവുകയാണെന്ന് കേന്ദ്രമന്ത്രി  രവിശങ്കർ പ്രസാദ്

അടച്ചുപൂട്ടൽ പരാജയമെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ രംഗത്ത്. രാഹുൽ ഗാന്ധി ദുഷ്പ്രചരണങ്ങളില്‍ വ്യാപൃതനാകുകയാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് മറുപടി നൽകി. കോവിഡ് പ്രത്യാഘാതങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി വിദഗ്ധരുമായുള്ള സംഭാഷണം തുടരുകയാണ്.

അടച്ചുപൂട്ടൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഉള്ള സമയം ആണെന്ന് ഹാർവാർഡ് ഗ്ലോബൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആശിഷ് ജാ പറഞ്ഞു. അടച്ചുപൂട്ടൽ ഇത്തരത്തിൽ തുടർന്നാൽ സമ്പത്ത് വ്യവസ്ഥയെ തകർക്കുമെന്ന് സ്വീഡിഷ് ആരോഗ്യ വിദഗ്ധൻ ജൊഹാൻ ഗിസേക് പ്രതികരിച്ചു.

അടച്ചുപൂട്ടൽ രണ്ടുമാസം പിന്നിട്ടിട്ടും ഗുണം കണ്ടില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ ദുഷ്പ്രചാരണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് രാഹുൽ ഗാന്ധി എന്നാണ് നിയമമന്ത്രി രവിശങ്കർ പ്രസാദിന്‍റെ മറുപടി. വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ എന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചിരുന്നു. അടച്ചുപൂട്ടൽ ഫലപ്രദമാണെന്നും രോഗവ്യാപനം നിയന്ത്രിക്കാനായി എന്നും ഐ.സി.എം.ആര്‍ പറഞ്ഞു.

എന്നാൽ അടച്ചുപൂട്ടൽ രോഗവ്യാപനം മന്ദഗതിയിൽ ആക്കാൻ ഉള്ളതാണ് എന്നും ഈ സമയം പരിശോധന വർധിപ്പിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുമാണ് ഉപയോഗിക്കേണ്ടത് എന്നും രാഹുൽ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിൽ പ്രൊഫസർ ആശിഷ് ജാ പറഞ്ഞു. വാക്സിൻ കണ്ടു പിടിച്ചാലും രാജ്യത്ത് വലിയ തോതിൽ ആവശ്യമായിവരും. അത് സംഭരിക്കാനുള്ള ശേഷി ആവശ്യമാണ്. 2021 ലും രോഗബാധ തുടരുമെന്നും അക്കാര്യം ജനങ്ങളെ അറിയിക്കേണ്ടതാണെന്നും ആ ശിഷ് ജാ കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ അടച്ചുപൂട്ടൽ തുടർന്നാൽ അത് സമ്പത്ത് വ്യവസ്ഥയെ അതീവ മോശം അവസ്ഥയിലേക്ക് എത്തിക്കുമെന്ന് പ്രൊഫ. ജൊഹാൻ ഗിസേക് കൂട്ടിച്ചേർത്തു. കോവിഡിന് ശേഷം ജീവിതം മാറും.ഒരു പുതിയ അധ്യായം ആയിരിക്കുമെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.