LiveTV

Live

National

സ്പെഷ്യൽ ട്രെയിനുകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് 44 ലക്ഷം ആളുകള്‍

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 3274 ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തിയത്

സ്പെഷ്യൽ ട്രെയിനുകളിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് 44 ലക്ഷം ആളുകള്‍

ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്നവരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 3,274 ട്രെയിനുകളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനത്തേക്ക് ഇത്തരത്തിൽ സർവീസ് നടത്തിയത്.

ഒരോ ട്രെയിനിലും 1000 മുതൽ 1300 വരെ ആളുകളാണ് സ്വന്തം നാടുകളിലേക്ക് എത്തിയത്. ഇതുവരെ 44 ലക്ഷത്തിലധികം പേർ ഇപ്രകാരം സ്വന്തം സംസ്ഥാനങ്ങളിലെത്തി. മെയ് 25ന് മാത്രം 223 ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തിയത്. 2.8 ലക്ഷം യാത്രക്കാരെ അന്ന് മാത്രം സ്വന്തം നാടുകളിലെത്തിച്ചു.

കേരളത്തിൽ നിന്നുള്ള ശ്രമിക് ട്രെയിനിൽ മടങ്ങാൻ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ബാലിക. (ഫയൽ)
കേരളത്തിൽ നിന്നുള്ള ശ്രമിക് ട്രെയിനിൽ മടങ്ങാൻ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ബാലിക. (ഫയൽ)

ആദ്യഘട്ടത്തിൽ നോൺ സ്റ്റോപ്പ് ട്രെയിനുകൾക്ക് മാത്രമാണ് അനുവാദം നൽകിയിരുന്നത്. ഇപ്പോൾ ട്രെയിൻ എത്തിച്ചേരുന്ന സംസ്ഥാനത്ത് ഒന്നിൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നുണ്ട്. ഐ‌ആർ‌സി‌ടി‌സി 74 ലക്ഷത്തിലധികം സൗജന്യ ഭക്ഷണപൊതികളും ഒരു കോടിയിലധികം കുപ്പിവെള്ളവും ഇക്കാലയളവിൽ യാത്രക്കാർക്ക് വിതരണം ചെയ്തു. ശ്രമിക് സ്‌പെഷ്യൽ ട്രെയിനു പുറമേ, ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്ന 15 ജോഡി സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ ഓടിക്കുന്നുണ്ട്‌. ജൂൺ 1 മുതൽ 200 സ്ഥിരം ട്രെയിനുകൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്.

ആലുവയിൽ നാട്ടിലേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിലെത്തിയ ബീഹാർ സ്വദേശികൾ (ഫയൽ)
ആലുവയിൽ നാട്ടിലേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിലെത്തിയ ബീഹാർ സ്വദേശികൾ (ഫയൽ)