LiveTV

Live

National

ഡല്‍ഹിയില്‍ രണ്ടിടത്ത് തീപിടുത്തം: തുഗ്ലക്കാബാദില്‍ 1,500 കുടിലുകള്‍ കത്തി നശിച്ചു

കേശവ്പുരത്തെ ചെരുപ്പ്നിര്‍മ്മാണ ഫാക്ടറിയിലാണ് മറ്റൊരു തീപിടുത്തമുണ്ടായത്

ഡല്‍ഹിയില്‍ രണ്ടിടത്ത് തീപിടുത്തം: തുഗ്ലക്കാബാദില്‍  1,500 കുടിലുകള്‍ കത്തി നശിച്ചു

ഡല്‍ഹിയിലെ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്ത് വന്‍ തീപിടുത്തം. 1,500 ഓളം വീടുകള്‍ കത്തിനശിച്ചു. ഇന്നലെ രാത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. പലരും ഉറക്കമായിരുന്നെന്നും തീപിടുത്തമുണ്ടായത് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

''രാത്രി 12.50 ഓടുകൂടിയാണ് തങ്ങള്‍ക്ക് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ ഞങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്തു. 1000 മുതല്‍ 1200 ഓളം വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്,’ ദല്‍ഹിയിലെ സൗത്ത് ഈസ്റ്റ് ഡി.സി.പി രാജേന്ദ്ര പ്രസാദ് മീന പറഞ്ഞു. ''തീപിടുത്തമുണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, രാജേന്ദ്ര പ്രസാദ് മീന കൂട്ടിച്ചേര്‍ത്തു

പുലര്‍ച്ചെ 3.40ഓടെയാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. 28 ഓളം ഫയര്‍ എഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തിയത്. സര്‍ക്കാര്‍ നാശനഷ്ടത്തിന്റെ കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. 1500ഓളം വരുന്ന വീടുകള്‍ കത്തി നശിച്ചതിനാല്‍ നിരവധി വരുന്ന കുടുംബങ്ങളാണ് തെരുവിലായിരിക്കയാണ് ഇപ്പോള്‍

ഡല്‍ഹിയില്‍ രണ്ടിടങ്ങളിലായി തീപിടുത്തം. കേശവ്പുരത്തെ ചെരുപ്പ്നിര്‍മ്മാണ ഫാക്ടറിയിലാണ് മറ്റൊരു തീപിടുത്തമുണ്ടായത്.15 ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.