LiveTV

Live

National

3041 പുതിയ കോവിഡ് കേസുകള്‍: മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം

മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതർ 50,231ഉം മരണം 1635ഉം ആയി.

3041 പുതിയ കോവിഡ് കേസുകള്‍: മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം. രോഗബാധിതർ 50,231ഉം മരണം 1635ഉം ആയി. പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാനും കോവിഡ് സ്ഥിരീകരിച്ചു.

3041 പുതിയ കേസുകളും 58 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ സ്ഥിരീകരണ കണക്കാണിത്. പകുതിയിൽ അധികവും മുംബൈയിലാണ്. 1725 പുതിയ കേസും 38 മരണവുമാണ് മുംബൈയിൽ പുതിയതായി റിപ്പോർട്ട് ചെയ്ത്. ആകെ രോഗബാധിതർ മുംബൈയില്‍ മാത്രം 30542ഉം മരണം 988ഉം കവിഞ്ഞതായി ബിഎംസി അറിയിച്ചു. ധാരാവിയിൽ 27 പുതിയ കേസും 2 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 1541 ആയി.

കോവിഡ് പ്രതിരോധത്തിന് കേരളത്തോട് സഹായം ചോദിച്ച് മഹാരാഷ്ട്ര
Also Read

കോവിഡ് പ്രതിരോധത്തിന് കേരളത്തോട് സഹായം ചോദിച്ച് മഹാരാഷ്ട്ര

മുൻ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെല്ലാം നിരീക്ഷണത്തിൽ ആക്കി. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ, പോലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഇടയിലും രോഗബാധ തുടരുകയാണ്. മഴക്കാലം കൂടി എത്തുന്നതോടെ സാഹചര്യം കൂടുതൽ രൂക്ഷമാകും.

ഈ സാഹചര്യത്തിലാണ് സഹായം അഭ്യർത്ഥിച്ച് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.ടി.പി. ലഹാനെ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് കത്ത് അയച്ചത്. 50 വിദഗ്ധ ഡോക്ടർമാരെയും 100 നഴ്‌സുമാരെയും അയക്കണം എന്നാണ് ആവശ്യം. ഇവർക്കുള്ള താമസ സൗകര്യം, ഭക്ഷണം, ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ എന്നിവ വാഗ്ദാനം ചെയ്തു. രോഗം പടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസ് 25 എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്.