LiveTV

Live

National

വിവാദമായപ്പോള്‍; അബദ്ധം പറ്റി, മാപ്പാക്കണമെന്ന് അധികൃതര്‍

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അബദ്ധം പറ്റിയതാണെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി.

വിവാദമായപ്പോള്‍; അബദ്ധം പറ്റി, മാപ്പാക്കണമെന്ന് അധികൃതര്‍

കൊറോണ വൈറസ് പരിശോധനക്ക് ഡല്‍ഹി ലജ്പത് നഗറിലെ സ്‌കൂളുകള്‍ക്ക് പുറത്ത് കാത്തു നിന്നിരുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തെളിച്ചത് വിവാദമാകുന്നു. നാടുകളിലേക്ക് മടങ്ങുന്നതിന് ശ്രമിക് ട്രയിനുകളില്‍ ടിക്കറ്റ് ഉറപ്പിക്കാനായി കോവിഡ് പരിശോധനക്ക് കാത്തു നില്‍ക്കുന്നവര്‍ക്ക് മേലാണ് അണുനാശിനി തെളിച്ചത്. സംഭവത്തില്‍ പിന്നീട് ദക്ഷിണ ഡല്‍ഹി മുന്‍സിപല്‍ കോര്‍പറേഷന്‍ മാപ്പു പറഞ്ഞു.

ലജ്പത് നഗറിലെ സ്‌കൂളിന് മുന്നില്‍ വരി നില്‍ക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മേലെയാണ് അണുനാശിനി സ്‌പ്രേ ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അബദ്ധം പറ്റിയതാണെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി.

സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് ജനവാസമേഖലയിലാണെന്നും നാട്ടുകാരില്‍ നിന്നും വലിയ സമ്മര്‍ദമുണ്ടായിരുന്നെന്നും കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണത്തിലുള്ളത്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ സൂഷ്മതയോടെ ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിശദീകരണ കുറിപ്പ് പറയുന്നു.

യു.പിയില്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തളിച്ചു; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
Also Read

യു.പിയില്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തളിച്ചു; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

നാടുകളിലേക്ക് തിരിച്ചെത്തിയ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി പ്രയോഗിച്ചത് യു.പിയില്‍ നേരത്തെ വിവാദമായിരുന്നു.