ഡൽഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപണം; ജെ.എന്‍.യു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു
സ്ത്രീപക്ഷ കൂട്ടായ്മയായ പിഞ്ച്റ തോഡ് പ്രവർത്തകരാണ് അറസ്റ്റിലായത്

ജാമിഅ വിദ്യാർഥികൾക്ക് പിന്നാലെ ഡൽഹി കലാപക്കേസിൽ ജെ.എന്‍.യു വിദ്യാര്‍ഥികളെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീപക്ഷ കൂട്ടായ്മയായ പിഞ്ച്റ തോഡ് പ്രവർത്തകരാണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന ഡൽഹി സ്പെഷ്യൽ സെല്ലാണ് പിഞ്ച്റ തോഡ് ആക്ടിവിസ്റ്റുകളായ ദേവാംഗന, നതാശ എന്നിവരെ അറസ്റ്റ് ചെയ്തത്. ഡൽഹി കലാപം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജെ.എൻ.യു വിദ്യാർഥികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.