LiveTV

Live

National

രാജ്യത്ത് കോവിഡ് രോഗികളില്‍ വര്‍ധന തുടരുന്നു; രണ്ടാം ദിനവും ആറായിരം കടന്നു

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ആറായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 137 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്ത് കോവിഡ്  രോഗികളില്‍ വര്‍ധന തുടരുന്നു; രണ്ടാം ദിനവും ആറായിരം കടന്നു

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ആറായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 137 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 3,720 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. രണ്ടുമാസമായി ലോക്ഡൗണ്‍ തുടരുമ്പോഴാണ് രോഗികളുടെ എണ്ണം ഒന്നേകാല്‍ലക്ഷം കടക്കുന്നത്. നിയന്ത്രണങ്ങള്‍ മുറുകെപിടിച്ചിട്ടും ചിലമേഖലകളില്‍ രോഗവ്യാപനം തടയാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി.

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. 44,582 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1517 പേര്‍ മരിക്കുകയുമുണ്ടായി.

രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാടാണ്. മരണ നിരക്കില്‍ രണ്ടാമത് ഗുജറാത്തും. 14753 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 98 പേരാണ് മരിച്ചത്. 13268 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 802 പേര്‍ മരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 12319 ആണ്. മരണസംഖ്യ 208 ഉം.അതേസമയം രോഗബാധിതരില്‍ 41% പേർ ഇതുവരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.