LiveTV

Live

National

കോവിഡ് പ്രതിസന്ധി; ജി.എസ്.ടിയിൽ കലാമിറ്റി സെസ് ഏ൪പ്പെടുത്താനൊരുങ്ങി കേന്ദ്രം

കേരളം നേരത്തെ നടപ്പാക്കിയ വെള്ളപ്പൊക്ക ദുരിതാശ്വാസ സെസിന്റെ മാതൃകയിലാണ് പുതിയ സെസ് ഏ൪പ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ആലോചന

 കോവിഡ് പ്രതിസന്ധി; ജി.എസ്.ടിയിൽ കലാമിറ്റി സെസ് ഏ൪പ്പെടുത്താനൊരുങ്ങി കേന്ദ്രം

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജിഎസ്ടിയിൽ കലാമിറ്റി സെസ് ഏ൪പ്പെടുത്താനൊരുങ്ങി കേന്ദ്ര സ൪ക്കാ൪. കേരളം നേരത്തെ നടപ്പാക്കിയ വെള്ളപ്പൊക്ക ദുരിതാശ്വാസ സെസിന്റെ മാതൃകയിലാണ് പുതിയ സെസ് ഏ൪പ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ആലോചന. സെസ് ഏര്‍പ്പെടുത്തുന്നത് വിലക്കയറ്റത്തിന് കാരണമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കലാമിറ്റി സെസ് ഏ൪പ്പെടുത്താനുള്ള കേന്ദ്രനീക്കം. അടുത്ത ജിഎസ്ടി യോഗം ഇത് പരിഗണിച്ചേക്കും. കേരളം നേരത്തെ നടപ്പാക്കിയ വെള്ളപ്പൊക്ക ദുരിതാശ്വാസ സെസ് വഴി ഒരു ശതമാനം അധികമായി ഈടാക്കിയിരുന്നത്. ഇതിന് നേരത്തെ ജി.എസ്.ടി കൗൺസിൽ അംഗീകാരവും നൽകിയിരുന്നു. ഇതേ മാതൃകയിൽ കലാമിറ്റി സെസ് ഏ൪പ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.

അഞ്ച് ശതമാനം നികുതി സ്ലാബിന് മുകളിലുള്ള ഉത്പന്നങ്ങൾക്കാകും സെസ് ഏ൪പ്പെടുത്തും. നിലവിൽ ഡിസംബ൪ മുതൽ മാ൪ച്ച് വരെയുള്ള നാല് മാസത്തെ ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകാനുണ്ട്. ഈ നഷ്ടപരിഹാരം കണക്കാക്കിയ ശേഷമായിരിക്കും ഇനി ജി.എസ്.ടി കൗൺസിൽ യോഗം ചേരുകയെന്നാണ് ലഭിക്കുന്ന സൂചന. സെസ് ഏ൪പ്പെടുത്താനുള്ള നി൪ദേശം ഇപ്പോഴത്തെ സാഹചര്യത്തിൽ വൻ തിരിച്ചടിയാണുണ്ടാക്കുമെന്ന വിമ൪ശം ഇതിനകം ഉയ൪ന്നിട്ടുണ്ട്. സെസ് വ്യവസായ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പോലും വിമ൪ശം.