LiveTV

Live

National

ശിവസേന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേരളത്തെ കൂട്ടുപിടിച്ച ബി.ജെ.പി വെട്ടിലായി

മുഖപത്രമായ സാമ്‌നയിലൂടെയാണ് ബി.ജെ.പിക്ക് ശിവസേന മറുപടി നല്‍കിയിരിക്കുന്നത്...

ശിവസേന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേരളത്തെ കൂട്ടുപിടിച്ച ബി.ജെ.പി വെട്ടിലായി

കഴിഞ്ഞ ദിവസമാണ് ഉദ്ദവ് താക്കറെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളിലെ പോരായ്മകള്‍ക്കെതിരെ ബി.ജെ.പി രംഗത്തുവന്നത്. കേരളവുമായി താരതമ്യപ്പെടുത്തിയായിരുന്നു ശിവസേന സര്‍ക്കാരിനെ ബി.ജെ.പി മഹാരാഷ്ട്ര പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേല്‍ ആക്രമിച്ചത്. ഇപ്പോഴിതാ അതേ കേരളത്തെ ഉപയോഗിച്ച് മറുപടി നല്‍കുകയാണ് ശിവസേന.

രാജ്യത്ത് കോവിഡ് തുടക്കത്തില്‍ പടര്‍ന്നു പിടിച്ച രണ്ട് സംസ്ഥാനങ്ങള്‍ കേരളവും മഹാരാഷ്ട്രയുമായിരുന്നു. കോവിഡ് പ്രതിരോധത്തില്‍ കേരളം വളരെയേറെ മുന്നോട്ടുപോയെങ്കില്‍ രോഗികളുടെ എണ്ണത്തിലും മരണത്തിലുമാണ് മഹാരാഷ്ട്ര മുന്നേറിയത്. മഹാരാഷ്ട്രയില്‍ ഇതുവരെ 41000ത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 1454 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലാകട്ടെ കോവിഡ് രോഗികള്‍ 700ല്‍ താഴേ മാത്രമേ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളൂ. ഇതുവരെ നാല് മരണങ്ങളില്‍ പിടിച്ചു നിര്‍ത്താനും കേരളത്തിനായി.

മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേരളത്തിന്റെ നേട്ടം ഉയര്‍ത്തിക്കാട്ടി ബി.ജെ.പി
Also Read

മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേരളത്തിന്റെ നേട്ടം ഉയര്‍ത്തിക്കാട്ടി ബി.ജെ.പി

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചായിരുന്നു ബി.ജെ.പി പ്രസിഡന്റ് മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരിനെ വിമര്‍ശിച്ചത്. 1300ലേറെ പേര്‍ കോവിഡ് ബാധിച്ച് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപക സമരവും ബി.ജെ.പി ആഹ്വാനം ചെയ്തു.

മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേനയുടെ മറുപടി വന്നിരിക്കുന്നത്. കേരള മാതൃകയെ പ്രശംസിക്കും മുമ്പ് എന്താണ് കേരള മാതൃകയെന്ന് പഠിക്കുന്നത് നല്ലതാണെന്നാണ് ശിവസേനയുടെ ഉപദേശം. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നയാളോ മോദിയുടെ വീഡിയോ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നയാളോ അല്ല പിണറായി വിജയന്‍. പ്രധാനമന്ത്രി മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് സമയം പാഴാക്കലാണെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി കരുതുന്നതെന്നും എഡിറ്റോറിയല്‍ അവകാശപ്പെടുന്നു.

മഹാരാഷ്ട്രയില്‍ സമരം നടത്തുന്നതിന് പകരം ചന്ദ്രകാന്ത് പട്ടേലും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും കേരളത്തില്‍ പോയാണ് സമരം നടത്തേണ്ടതെന്നും സാമ്‌ന ഉപദേശിക്കുന്നു. പ്രതിപക്ഷത്തിന് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദേശങ്ങളുണ്ടെങ്കില്‍ കേള്‍ക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി തയ്യാറാണെന്നും നിരവധി കോവിഡ് രോഗികള്‍ രോഗമുക്തരാവുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും സാമ്‌ന ഓര്‍മ്മിപ്പിക്കുന്നു.