LiveTV

Live

National

കുടിയേറ്റ തൊഴിലാളികള്‍ക്കായി രാജ്യത്ത് ഓടിയ ട്രെയിനുകളില്‍ ഈ മാസം നടന്നത് 24 പ്രസവങ്ങള്‍

ചെറിയ കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍, അംഗപരിമിതര്‍, പ്രായം ചെന്നവര്‍ എന്നിവര്‍ക്കാണ് സ്വദേശത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ക്കായി രാജ്യത്ത് ഓടിയ ട്രെയിനുകളില്‍ ഈ മാസം നടന്നത് 24 പ്രസവങ്ങള്‍

മെയ് 8 ന് ഗുജറാത്തിലെ ജംനഗര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഷര്‍മിക് ട്രെയിനില്‍ നാടായ ബീഹാറിലേക്ക് കയറുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു മമത. എന്നാല്‍ നാട്ടില്‍ അവള്‍ വണ്ടിയിറങ്ങിയത് തന്റെ കുഞ്ഞിനെ കൈയിലേന്തിയാണ്. റെയില്‍വേ സ്റ്റാഫുകളും ഒരുപറ്റം ഡോക്ടര്‍മാരും ചേര്‍ന്നാണ് തത്കാലത്തേക്ക് ലേബര്‍ റൂമാക്കി മാറ്റിയാ ആ കംപാര്‍ട്ട്മെന്‍റില്‍ വെച്ച് ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിനെ മമതയുടെ കൈകളിലേക്ക് വെച്ചു കൊടുത്തത്. മമതയ്ക്ക് വൈദ്യസഹായം ലഭ്യമാക്കാനായി ട്രെയിന്‍ ആഗ്ര ഫോര്‍ട്ട് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനിലയില്‍ പ്രശ്നമില്ലെന്ന് കണ്ടതിനാല്‍ യാത്ര തുടരാമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

കുടിയേറ്റ തൊഴിലാളികള്‍ക്കായി രാജ്യത്ത് ഓടിയ ട്രെയിനുകളില്‍ ഈ മാസം നടന്നത് 24 പ്രസവങ്ങള്‍

‍ലോക്ക്ഡൌണ്‍ കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക ട്രെയിനുകളിൽ ഈ മാസം മാത്രം നടന്നത് 21 പ്രസവങ്ങൾ.

ആർപിഎഫ് ഡയറക്ടർ ജനറൽ അരുൺ കുമാർ ആണ് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. അതേ സമയം, ഈ അക്കൗണ്ട് വെരിഫൈഡ് അല്ല. 20 കുഞ്ഞുങ്ങള്‍ ജനിച്ചു എന്നാണ് ആർപിഎഫ് ഡയറക്ടർ ജനറലിന്‍റെ ട്വീറ്റ്. എന്നാല്‍ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക ട്രെയിനുകളിൽ ഈ മാസം 24 പ്രസവങ്ങള്‍ നടന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടിയേറ്റ തൊഴിലാളികള്‍ക്കായി രാജ്യത്ത് ഓടിയ ട്രെയിനുകളില്‍ ഈ മാസം നടന്നത് 24 പ്രസവങ്ങള്‍

ഷർമിക് ട്രെയിനിലെ യാത്രയ്ക്കിടെ ഗര്‍ഭിണികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഒന്നുകില്‍ ആർപിഎഫിന്റെയും ആരോഗ്യപ്രവർത്തകരുടെയോ മേൽനോട്ടത്തില്‍ പ്രസവം നടത്തുകയോ അതല്ലെങ്കിൽ അവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കുകയോ ചെയ്യുന്നതാണ് പതിവ്. മെയ് 16, 17 തീയതികളിൽ ജനിച്ച രണ്ട് കുട്ടികൾ പ്രസവത്തിന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ടിരുന്നു.

ചെറിയ കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍, അംഗപരിമിതര്‍, പ്രായം ചെന്നവര്‍ എന്നിവര്‍ക്കാണ് സ്വദേശത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുന്നത്.